Monday, 9 February 2015

തൊരപ്പന്‍റെ പ്രതികാരം

പണ്ട് പണ്ട് പണ്ട് അങ്ങ് ദൂരെ സിമ്രു  എന്നൊരു വനം ഉണ്ടായിരുന്നു.. നിങ്ങള്‍ വിചാരിക്കും സിമ്രു എന്നൊരു വനം ഇല്ലല്ലോ എന്ന് . ഉണ്ടായിരുന്നു പണ്ട്... ഏതോ വന നശീകരണ ടീംസ് "ക്ലീന്‍ വന" എന്ന
പദ്ധതി നടപ്പിലാക്കിയപോ അപ്രത്യക്ഷമായതാണ് .. ആ വനത്തില്‍ കുറേ മൃഗങ്ങള്‍ ഉണ്ടായിരുന്നു.. കാട് ഭരിച്ചിരുന്നത് പമ്മ്രു വംശത്തിലെ പമ്മ്രു പതിനാറാമന്‍ ആയിരുന്നു.. പമ്മ്രു വംശത്തില്‍ പെട്ട സിംഹങ്ങള്‍ ഭരിച്ചിരുന്നത്കൊണ്ടാണത്രേ ആ വനത്തിന് സിമ്രു എന്ന പേര്‍ വന്നത്. പമ്മ്രുക്കള്‍ പമ്മി നടക്കുന്നതില്‍ കേമന്മാര്‍ ആയിരുന്നു
അതേ വനത്തിലെ  ആനകളുടെ നേതാവ് ഒരു ഒറ്റക്കൊമ്പന്‍ ആയിരുന്നു .സിംഹത്തെപ്പോലെ വലിയ കുല മഹിമ ഒന്നും ഇല്ലെങ്കിലും അവന്‍ സൂപ്പര്‍ ആയിരുന്നു... ഈ ഒറ്റക്കൊമ്പനും പംമ്രുവും തീറു കമ്പനി ആയിരുന്നു. ഇത്രയൊക്കെ സുഹൃത്തുക്കള്‍ ആയിരുന്നിട്ടും ഒറ്റക്കൊമ്പന്‍ സിംഹത്തിന്റെ കൊട്ടാരത്തില്‍ അന്തിയുറങ്ങാറില്ല... ആനക്ക് കയറാന്‍ പാകത്തിന് വലുപ്പം ഉണ്ടായിരുന്നില്ല ആ കൊട്ടാരത്തിന് .
എന്നാല്‍ ഇതൊന്നും അവരുടെ സൌഹൃദത്തെ ബാധിച്ചിരുന്നില്ല. രണ്ടുപേരുടെയും ഭരണത്തില്‍ പ്രജകള്‍ അത്യതികം സന്തോഷിച്ചിരുന്നു . ഇവരുടെ ശക്തിയുടേയും സൗഹൃടത്തിന്‍റെയും കഥകള്‍ മറ്റ് വനങ്ങളിലും ചര്‍ച്ചയായി..
ഈ കഥകള്‍ മൂഷികന്മാരുടെ രാജാവായ തൊര തൊരപ്പന്റെയും ചെവിയില്‍ എത്തി. അവന്‍ വിചാരിച്ചു ഇത് തന്നെ പറ്റിയ അവസരം... 
ഒരു പ്രതികാരത്തിനായി അവന്‍ ദാഹിച്ചുനടക്കുകയായിരുന്നു. പ്രതികാരം തോന്നണമെങ്കില്‍ ഒരു ഫ്ലാഷ്ബാക്ക് വേണമല്ലോ !! അതും ഉണ്ട്ട് 

ക്ലിംഗ് ക്ലിംഗ് ക്ലിംഗ്... (ഫ്ലാഷ്ബാക്ക് പോകുന്ന ശബ്ദം ആണ് )....
അന്ന് തൊരപ്പന് പല്ലുപോലും മുളക്കാത്ത പ്രായം.. പല്ലില്ലാത്ത തൊരപ്പന് പുല്ലുപോലും മുറിക്കാന്‍ കഴിയില്ലെന്നറിയാമല്ലോ.. കുട്ടിത്തോരപ്പന്‍ പതിവുപോലെ തനിയെ കളിച്ച് കളിച്ച് ഓടിച്ചാടി നടക്കുകയായിരുന്നു ... പാവം ബോര്‍ഡര്‍ താണ്ടിയ വിവരം അറിഞ്ഞിരുന്നില്ല .. തുള്ളിച്ചാടി ചെന്നതോ പമ്മ്രുവിന്‍റെ തൃപ്പാദങ്ങളില്‍... നുഴഞ്ഞുകയറ്റം അത് പമ്മ്രുവിന് ക്ഷമിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. അവന്‍ ആ എലിക്കുഞ്ഞിന്‍റെ വാലില്‍ പിടിച് തൂക്കി ഒരൊറ്റ ഏറ`... ഒന്നര കിലോമീറ്റര്‍ അപ്പുറത്ത് വീണെങ്കിലും തൊരപ്പന് കാര്യമായ തകരാറുകള്‍ ഒന്നും പറ്റിയില്ല.. പക്ഷെ പമ്മ്രുവിന്റെ നഖം കൊണ്ട് വാലില്‍ ഒരു മുറിവുണ്ടായി അതോടൊപ്പം അവന് മുറിവാലന്‍ എന്ന പേരും വന്നു ...

അങ്ങനെ പ്രതികാരം ചെയ്യാന്‍ അവന്‍ സിമ്മ്രു വനത്തിലേക്ക് പുറപ്പെട്ടു... മുന്‍ തിക്താനുഭവം മനസ്സിലുള്ളതുകൊണ്ട് അവന്‍ ബോര്‍ഡറില്‍ നിന്നതേയുള്ളു... താമസിയാതെ ഒരു ഭടന്‍ വന്ന് കാര്യം തിരക്കി തൊരപ്പന്‍ പറഞ്ഞു രാജാവിനെ ഒന്ന് മുഖം കാണിക്കണം എന്ന്... ഭടന്‍ രാജാവിനെ കണ്ട്  വിഷയം അവതരിപ്പിച്ചു. ഒരെലിയല്ലേ വന്ന് കണ്ടിട്ട് പോട്ട് ... അങ്ങിനെ സകല വിധത്തിലുള്ള പരിശോധനകള്‍ക്കും ശേഷം തൊരപ്പന് മുന്നില്‍ ആ വനത്തിന്‍റെ വാതായനം തുറക്കപ്പെട്ടു...

തൊരപ്പന്‍ താണുവണങ്ങി പറഞ്ഞു രാജാവേ ഞാന്‍ ദൂരെയുള്ള ഉണക്കുവനത്തില്‍ നിന്നും വരികയാണ് . അവിടെ എലികള്‍ക്ക് വംശ നാശം സംഭവിച്ചിരിക്കുന്നു. അതിനാല്‍ എന്നെ ഈ വനത്തില്‍ ജീവിക്കാന്‍ അനുവദിക്കാന് കണിവുണ്ടാകണം. തോരപ്പാഭ്യര്‍ത്ഥന കേട്ട രാജാവ് ഉടന്‍ ഒറ്റകൊമ്പനെ ആളയച്ച് വരുത്തി... പമ്മ്രു അങ്ങിനെ ആണ് ക്രൂഷ്യല്‍ ആയ തീരുമാനങ്ങള്‍ എടുക്കാന്‍ കൊമ്പന്റേയും സഹായം തേടും...  കാര്യങ്ങള്‍ കേട്ടുകഴിഞ്ഞ കൊമ്പന്‍ പെണ്ണുകാണാന്‍ ചെന്ന ചെറുക്കന്‍ പെണ്ണിനെ നോക്കുന്നപോലെ തോരപ്പനെ അടിമുടി കടാക്ഷിച്ചു... ഒന്നും പേടിക്കാനില്ല ഒരു എലിയല്ലേ!! 
ആരവിടെ ഈ തൊരപ്പന്‍ ഇന്നുമുതല്‍ സിമ്രു വന നിവാസി രാജാവ് കല്‍പ്പിച്ചു... ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി , കുറുനരികള്‍ ഓരിയിട്ടു, സൂര്യന്‍ കോപംകൊണ്ട് ജ്വലിച്ചതായിതോന്നി , മിന്നല്‍ പിണരുകള്‍ സിമ്രുവില്‍ പതിച്ചു... എല്ലാവരും ഒന്ന് വിറച്ചു ഒരാള്‍ ഒഴികെ തൊര തൊരപ്പന്‍!!! അവന്‍ മനസ്സില്‍ ഊറി ചിരിച്ചു... 
കൊട്ടാരം ജ്യോത്സ്യന്‍ പല്ലിപണിക്കര്‍ കവടി നിരത്തി  ദുര്ന്നിമിത്തം തന്നെ !!! മറ്റൊന്നും പറയാതെ പണിക്കര്‍ കാവടി മടക്കി വിടവാങ്ങി...കൂടിയിരുന്ന എല്ലാവരെയും രാജാവ് ആകും വിധം സമാധാനിപ്പിച്ച് പറഞ്ഞയച്ചു....
തൊരപ്പന്‍  അനുവദിച്ച മാളത്തില്‍ താമസംതുടങ്ങി... പണ്ടേതോ പാമ്പ്‌ ഉപേക്ഷിച്ച് പോയമാളം ആയിരുന്നു അത്...അവന്‍ ദിവസവും പുഴക്കരയില്‍ പോയിരിക്കുമായിരുന്നു... അതിനുശേഷം രാജാവിന്റെ നീക്കങ്ങള്‍ രഹസ്യമായിട്ടന്വേഷിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഒരു ദിവസം തൊരപ്പന്‍ തിരിച്ചുവന്നപ്പോള്‍ അതാ താന്‍ താമസിച്ചുകൊണ്ടിരിക്കുന്ന മാളത്തില്‍ മറ്റ് ആരോ കയറിക്കൂടിയിരിക്കുന്നു .ഒരു കീരി തൊരപ്പനുണ്ടോ വിട്ടുകൊടുക്കുന്നു രാജാവിനോടുള്ള കലിപ്പ് മുഴുവന്‍ കീരിയില്‍ തീര്‍ത്തു.. കീരി തോല്‍വി സമ്മതിച്ച് പുറത്തിറങ്ങി.. അപ്പോഴേക്കും ബഹളം കേട്ട് ആ കാട് മുഴുവന്‍ അവിടെയെത്തിയിരുന്നു ... സിംഹരാജനും... 
തൊര തൊരപ്പന്‍ നോക്കുമ്പോ ആണ്ടെ എല്ലാരുംകൂടി നിന്ന് ഒടുക്കത്തെ ഇളി ഇളിക്കുന്നു... അങ്ങനെ ഒന്നും മനസ്സിലാകാതെ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നിന്ന തൊരപ്പന്റെ മുന്നിലേക്ക് ഒരു മീറ്റര്‍ നീളമുള്ള ഒരു കടലാസുതുണ്ടും പിടിച്ചുകൊണ്ട്ട് പമ്മ്രുവിന്‍റെ  പെഴ്സണല്‍ സെക്രട്ടറി കം ചാരന്‍ മൂങ്ങ  കടന്നുവന്നു...
കണ്ണട ഒരു വിരല്‍ കൊണ്ട്ട് നേരെയാക്കി അവന്‍ അനുവാദത്തിനായി രാജാവിനെ നോക്കി...
പമ്മ്രു പറഞ്ഞു ആവാം... ആവാം... ആവാം...
ഉടന്‍ എല്ലാവരോടും നിശബ്ദരാകുവാന്‍ കിങ്കരന്മാര്‍ ആഹ്വാനംചെയ്തു തൊരപ്പന്‍ ആകെ കിളിപോയി നില്‍ക്കുകയാണ്‌... സാധാരണപോലെ പുഴക്കരയില്‍ പോയി, കൊട്ടാരത്തിന്റെ പുറകില്‍പോയി കുറച്ചുസമയം നിന്നു. നേരെ മാളത്തിലേക്ക് വന്നു .. ദേ ഇവിടെ വന്നപ്പോഴാണ് ഈ പുകില്‍ ഒക്കെ!!   
മൂങ്ങചാര്‍ ആദ്യം വായിച്ച രണ്ട്ട് പേരുകള്‍ കേട്ടപ്പോഴേ തൊരപ്പന്‍റെ ചെവിയില്‍ നിന്ന് പുഹ വന്നു... തന്‍റെ അച്ഛന്റെയും അമ്മയുടെയും പേരുകള്‍ ആണ്.... അവന്‍ ആദ്യം വനത്തില്‍ വന്നതും പണി പാളിയതും എന്തിനേറെ പറയുന്നു കുറച്ച് മുന്പ് അവന്‍ കൊട്ടാരത്തിന്‍റെ പിന്നില്‍ വന്ന് എത്തി നോക്കിയതും അടക്കമുള്ള വിവരങ്ങള്‍ വായിച്ച് അടിയില്‍ ഒരു ഒപ്പും ഇട്ട് മൂങ്ങ തന്‍റെ അന്വേഷണ റിപ്പോര്‍ട്ട് രാജന് സമര്‍പ്പിച്ചു... കൂടി നിന്ന ആളുകള്‍ ഒന്നടങ്കം കൈ കൊട്ടി പറഞ്ഞു ഭേഷ് !!! ബലേ ഭേഷ്!!! യാതൊരു ഭാവ വ്യത്യാസവും കാട്ടാതെ മൂങ്ങ വിനയാന്വിതനായി പിന്‍വാങ്ങി ... 

രാജാവ് ഗൌരവം ഭാവിച്ചു .. സുഹൃത്തിന്‍റെ ഭാവം അറിയാന്‍ തിരിഞ്ഞു നോക്കിയാ രാജന്‍ ഞെട്ടി ഒറ്റക്കൊമ്പന്‍ തലകുത്തിനിന്ന് ചിരിക്കുകയാണ്... ഇടക്കിടക്ക് ഒന്ന് നിറുത്തും തൊരപ്പനെ ഒന്ന് നോക്കും പിന്നെയും പിടി വിട്ട് ചിരി... 
സുഹൃത്തിന്‍റെ സ്വഭാവം നന്നായി അറിയുന്ന പമ്മ്രു വെയിറ്റ് ചെയ്തു ... 
കൊക്ക് ഒരു ജഗ്ഗില്‍ വെള്ളവുമായി വന്ന് തൊരപ്പന്റെ മുഖത്ത് തളിച്ചു ... അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ ചാരന്‍ മൂങ്ങയുടെ അച്ഛന്‍ മൂങ്ങവൈദ്യന്‍ തൊരപ്പന്റെ ഹൃദയമിടിപ്പ്‌ പരിശോധിച്ചു... "ചത്തിട്ടില്ല" ... മണിക്കൂറുകള്‍ക്കകം രാജസദസ്സ് കൂടി, കൈ വിലങ്ങുമായി കുമ്പിട്ട് നിന്ന എലിയെ നോക്കി പമ്മ്രു പറഞ്ഞു " നിന്‍റെതല്ലാത്ത ആ മാളത്തില്‍ ഒരു കീരി വന്നപ്പോള്‍ നിനക്ക് പൊറുക്കാനായില്ല എങ്കില്‍ പരമ്പരാഗതമായി ഞങ്ങള്‍ ഭരിക്കുന്ന വനത്തില്‍ അനുവാദമില്ലാതെ വന്ന നിന്നെ എടുത്തെറിഞ്ഞത് എങ്ങിനെ മഹാപരാധമാകും... എങ്കിലും ഞാന്‍ അന്ന് നിന്റെ പ്രായം നോക്കേണ്ടതായിരുന്നു . നിന്റെ ധീരതയില്‍ ഞാന്‍ തൃപ്തനാണ് . നിനക്കിനി ഈ വനത്തില്‍ തന്നെ താമസിക്കാം ".
എലിയുടെ വിലങ്ങ് അഴിക്കപ്പെട്ടു .. അവന്‍ രാജാവിനെ വീണുവണങ്ങി.
മഹാ പ്രഭോ അങ്ങയോട് പ്രതികാരം ചെയ്യണം എന്ന് വിചാരിച്ച ഞാന്‍ എത്രയോ മൂഠനാണ്!!! അടിയന് ഒരു സംശയം ബാക്കിയാണ് ... നിവര്ത്തിക്കാന്‍ കനിവുണ്ടാവണം ...
രാജന്‍ : ചോദിക്കു
തൊരപ്പന്‍ : അന്ന് എന്നെ അക്കോമഡ‌‍േറ്റ് ചെയ്തപ്പോള്‍ കണ്ട ദുര്‍നിമിത്തം ?
രാജന്‍ : ഹ ഹ ഹ എടോ മണ്ടന്‍ കൊണാപ്പി സന്ധ്യക്ക് സൂര്യന്റെ നിറം ചുമപ്പാകും , കുറുനരികള്‍ ഓരിയിടും , പിന്നെ മഴക്കാലം ആയതോണ്ട് കാര്‍മേഘവും മിന്നലും...   പിന്നെ നിനക്കൊരു സന്തോഷം ആവട്ടെ എന്നുകരുതി വിദൂഷകന്‍ ഒപ്പിച്ച പണിയാ ഈ ദുര്‍ നിമിത്തം ... ഹാ ഹാ ഹാ ... 
നമ്മുടെ പമ്മ്രുവിനോടാ അവന്റെ കളി !!! 

No comments:

Post a Comment