Sunday, 1 February 2015

ആ നട്ട പാതിരാക്ക്

        രാത്രിയുടെ മൂന്നാം യാമത്തില്‍ അവള്‍ എന്നോട് ചോദിച്ചു ചേട്ടാ ചുണ്ണാമ്പുണ്ടോ ? ഞാന്‍ പറഞ്ഞു ചുണ്ണാമ്പ് ഉണ്ടില്ല ഞാന്‍ ഉണ്ടതാ ... ചേട്ടാ നട്ട പാതിരാക്ക് ചളി അടിക്കല്ലേ!! കാര്യം പറയു...
അടുത്ത ഇടക്ക് മുറുക്ക് തുടങ്ങിയതിനാല്‍ ചുണ്ണാമ്പു മാത്രമല്ല എല്ലാം ഉണ്ടെന്ന് ഞാനും പറഞ്ഞു. അവള്‍ കുണുങ്ങി കുണുങ്ങി ചിരിച്ചു. അവള്‍ സുന്ദരി ആയിരുന്നു എന്ന് പാതിരാക്ക് ഞാന്‍ ചളി ഇറക്കിയപ്പോഴേ നിങ്ങള്‍ക്ക് മനസ്സിലായിക്കാണും, അതെ അവള്‍ സുന്ദരിയായിരുന്നു. അവള്‍ പുകയില ഉപയോഗിക്കില്ലത്രേ, ഇരുട്ടായിരുന്നു എങ്കിലും നല്ല നിലാവ് ഉണ്ടായിരുന്നു. അടുത്തെങ്ങും ഒരൊററ മനുഷ്യനെയും കണ്ടില്ല.. അല്ലെങ്കിലും പെണ്ണുങ്ങള്‍ അങ്ങിനെയാണ് ആഗ്രഹിക്കുമ്പോള്‍ വരില്ല. അപ്രതീക്ഷിതമായി വരികയും ചെയ്യും.വെളുത്ത സാരി ഉടുത്തിരിക്കുന്നു വല്ല യക്ഷിയും ആണോ എന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല . പക്ഷെ മനുഷ്യ സ്ത്രീ ആണെന്ന് വിചാരിക്കാന്‍ ആയിരുന്നു മനസ്സ്‌ പറഞ്ഞത്. അവിടെ പാലയോ പനയോ ഒന്നും ഉണ്ടായിരുന്നില്ല ആകെ ഉണ്ടായിരുന്നത് ഒന്നുരണ്ട്ട് തെക്കും പിന്നെ പ്ലാവോ ആഞ്ഞിലിയോ അങ്ങിനെ ഏതാണ്ടൊക്കെ!!!

എന്തൊക്കെയോ സംസാരിച്ച് നേരം പോയതറിഞ്ഞില്ല... കാലന്‍ കോഴി കരഞ്ഞു, കടവാവലുകള്‍ കൂട്ടം കൂടി പറക്കുന്ന സബ്ദം, ഇനി പട്ടി ഓരിയിടുന്നതും കൂടി കേട്ടാല്‍ പൂര്‍ത്തിയാക്കി... പിന്നെ ആറാടി നീളത്തില്‍ ഒരു കുഴി കുഴിക്കുകയേ വേണ്ടു . കുറേ പരട്ട സിനിമാക്കാര്‍ ഓരോന്ന് ചിത്രീകരിച്ച് വച്ചിരിക്കുകയാ ഉള്ള ധൈര്യം കളയാന്‍.. ബൈക്ക് പഞ്ചര്‍ ആയതുകൊണ്ട് എന്തെങ്കിലും സംഭവിച്ചാല്‍ ഓടുക തന്നെ വേണം... അവള്‍ ഇടക്കിടെ ചേട്ടാ ചേട്ടാ എന്ന് വിളിക്കുന്നതുകൊണ്ട് സ്കോട്ടാകാനും തോന്നുന്നില്ല!
                      മുറുക്കിത്തുടങ്ങിയാല്‍ അഞ്ച് മിനിററിനുള്ളില്‍ തുപ്പി വാ കഴുകുന്ന ഞാന്‍ അന്ന് നേരം അത്ര കഴിഞ്ഞിട്ടും തുപ്പിയില്ല.. എന്തോ അത് മറന്നുപോയി എന്ന് പറയുന്നതാവും ശരി...ഞാന്‍ അവളുടെ വീട് എവിടെ എന്ന് ചോദിച്ചു ... ചുണ്ണാമ്പ് ചോദിക്കാന്‍ മാത്രമേ ഇവള്‍ വാ തുറക്കു എന്ന് ഇതിനകം എനിക്ക് മനസ്സിലായിരുന്നെങ്കിലും .. അവള്‍ ദൂരെ കണ്ട ഒരു വെളിച്ചത്തിനു നേരെ കൈ ചൂണ്ടി.. അവിടെ എന്നാണോ ആ ഭാഗത്ത് എന്നാണോ എന്തോ!, ഭാഗവാനല്ലേ അറിയു പ്രപഞ്ചത്തിന്റെ രഹസ്യം.
ഞാന്‍ ചോദിച്ചു- എന്താ പേര് ? അവള്‍ :  പേര് പേരക്ക ...
എനിക്ക് മനസ്സിലായി ഇനി നാള് ചോദിച്ചാ നാരങ്ങ എന്നേ പറയു.ഏതായാലും വാ തുറന്നല്ലോ..
ഞാന്‍ : എന്താ ഈ സമയം ഇവിടെ ?
അവള്‍: ഇവിടെ വരാന്‍ നേരവും കാലവും ഒക്കെ നോക്കണോ...
ഞാന്‍: പിന്നേം പ്ലിംഗ്
ഇവളുടെ അടുത്ത് ഒരു രക്ഷയും ഇല്ല എന്ന് എനിക്ക് മനസ്സിലായി യക്ഷിയും അല്ല; തനി മനുഷ്യസ്ത്രീ തന്നെ. കാരണം നമ്മളേക്കുറിച്ചുള്ള എ ബി സീ ഡി മുതല്‍ ക്ഷ ത്ര ജ്ഞ വരെ ഇവററകള്‍ ചൂണ്ടിയെടുക്കും.. എന്നാ അവളുടെ പേരോ പേരക്ക അത്രേ പേരക്കാ....
ചുരുക്കിപ്പറഞ്ഞാ ഞാന്‍ പെട്ടു. എത്രത്തോളം എന്നുപറഞ്ഞാല്‍ എടപ്പിള്ളിയില്‍ നിന്നും കലൂര്‍ വരെ ഉള്ള ആ ബ്ലോക്കില്‍ പെട്ടവന്റെ അവസ്ഥ... ഞാന്‍ : ശരി കണ്ടത്തില്‍ സന്തോഷം വീണ്ടും കാണാം... അവളുടെ ഇതിനുമുന്‍പുള്ള ഒന്നുരണ്ട് ഉത്തരം കൊണ്ട് എനിക്ക് തൃ...പ്...തി ആയതാണ്.. അതോണ്ട് അവളുടെ മറുപടി പ്രതീക്ഷിച്ചില്ല. ചേട്ടാ ഒരു അഞ്ച് മിനിറ്റും കൂടി നില്‍ക്കു.. ആദ്യമായി ഇതാ അവളില്‍ നിന്നും സാധാരണ പ്രതികരണം.. കണ്ണ് മിഴിച്ച് നിന്ന എന്നോടായി അവള്‍ തുടര്‍ന്നു.. നാളെ അവളുടെ വിവാഹം ആണ് എന്നും മറ്റഒരാളുമായ് ഇഷ്ടത്തില്‍ ആണ് അവന്റെ കൂടെ പോകാന്‍ നില്ക്കുന്നതാണ്. എനിക്ക് ഒരു കാര്യം ചോദിക്കാതിരിക്കാന്‍ തോന്നിയില്ല .. എന്തിന് തലേന്ന് രാത്രിവരെ കാത്തിരുന്നു ?അവളുടെ ഉത്തരം എന്നെ ഞെട്ടിച്ചു... "ഇപ്പോഴത്തെ ട്രെന്‍റ്  ഇതാണ് ചേട്ടാ".. ഞാന്‍ പിന്നെ ഒന്നും ചോദിക്കാന്‍ പോയില്ല ഇവളോടൊക്കെ എന്ത് ചോദിക്കാനും പറയാനുമാ !!! എന്തും വരട്ടെ ഒരു പ്രണയ സാക്ഷാത്കാരത്തിന് സാക്ഷി ആകാന്‍ കിട്ടുന്ന ചാന്‍സല്ലേ !!

ക്ലൈമാക്സ് :-  നിന്ന്‍ ബോറടിച്ചപ്പോ ഞാന്‍ അടുത്തുകണ്ട മരത്തില്‍ ചാഞ്ഞ് നിന്നു...കുറച്ച് അധികം മയങ്ങിപ്പോയോ എന്നൊരു സംശയം.. ആരുടെയെല്ലാമോ ആക്രോശങ്ങള്‍ കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.
എനിക്ക് ഒന്നും മനസ്സിലായില്ല എങ്കിലും അവരുടെഎല്ലാം കയ്യില്‍ ഇരിക്കുന്നത് നല്ല ഒന്നാംതരം പത്തല്‍ ആണെന്ന് മനസ്സിലായി..പത്തല്‍ കയ്യില്‍ പിടിച്ച് വളഞ്ഞിരിക്കുന്നത് ഉമ്മവക്കാന്‍ അല്ല എന്ന് അറിയാവുന്നതുകൊണ്ട് ഓടാന്‍ നോക്കി. ഊപ്സ്............. ചാരി നിന്ന് മയങ്ങിയ അതേ മരത്തില്‍ കെട്ടിയിട്ടിരിക്കുകയാണ് എന്നെ.. ഞാന്‍ ചുറ്റും നോക്കി ആ പെണ്ണിനെ അവിടെങ്ങും കണ്ടില്ല...

അതിനിടക്ക് ആരോ പറയുന്ന കേട്ടു 'അവള്‍ പണ്ടേ ഇത്തരക്കാരി ആണ്,അവളുടെ അമ്മേം'.....

                      ശുഭം ....

           

No comments:

Post a Comment