സകല വിധത്തിലുള്ള സൌഭാഗ്യങ്ങളുടെയും നടുവില്‍ ജനിച്ച എനിക്ക് പഴമക്കാരോടും പച്ചപ്പിനോടും പുശ്ചമായിരുന്നു. നന്നേ ചെറുപ്പത്തില്‍ തന്നെ പല വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചു ഇന്ത്യക്ക് പുറത്ത് മാത്രമേ ഞാന്‍ ഒഴിവുസമയങ്ങള്‍ ചിലവഴിക്കാറുളളു. കാരണം ഇന്ത്യക്കകത്ത് എന്തുന്ന് ഇതിനുമാത്രം കാണാന്‍ ഇരിക്കുന്നു. അച്ഛന്‍ പലപ്പോഴും ബിസിനസ് ട്രിപ്പുകളില്‍ ആയിരിക്കും... അമ്മ എന്നത് എന്നെ സംബന്ധിച്ച് ഭിത്തിയില്‍ മാല തൂക്കാന്‍ ഉള്ള സ്ഥലം... അത്ര മാത്രം .അച്ഛനെ ഡാഡ് എന്നാണ് ഞാന്‍ വിളിക്കുക അച്ഛനെ അച്ഛാ എന്നുവിളിച്ചാല്‍ പരിഷ്കാര കുറവാണ് ... ബന്ധുക്കള്‍ ഇല്ല. ആകെ ഉള്ളത് കുറച്ച് ഫ്രെണ്ട്സും അങ്കിള്‍മാറും ആന്‍റിമാരും
ആരുവര്‍ഷങ്ങള്‍ക്ക് മുന്‍പ്... എനിക്കന്ന് ഇരുപത്തൊന്ന് വയസ് മുന്‍ വര്‍ഷങ്ങളിലെ പോലെ അടുത്ത വിദേശ ടൂറിന് സമയമായിരിക്കുന്നു.. എല്ലാം പാക്ക് ചെയ്തു ഇറങ്ങാന്‍ നേരം അമ്മയുടെ ഫോട്ടോയില്‍ ഇട്ടിരുന്ന മാല താഴെ വീണത് ഇന്ന് എനിക്ക് ഓര്‍മ്മവരുന്നു. ഡാഡിയാണത് തിരികെയിട്ടത് പ്ലെയിനില്‍ കയറി മൊബൈല്‍ ഓഫ് ചെയ്യണം എന്നുള്ളതിനാല്‍ പെട്ടന്ന് മയങ്ങിപ്പോയി. പ്ലെയിന്‍ ഏതുനിമിഷവും തകരും എന്ന പൈലറ്റിന്റെ അനൌണ്‍സ്മെന്റ് കേട്ട് ഞാന്‍ ഉണര്‍ന്നു... എല്ലാവരും പരിഭ്രാന്തിയിലാണ് ഏതോ വി ഐ പിയെ രക്ഷിക്കാന്‍ തിടുക്കം കൂട്ടുന്ന എയര്‍ ഹോസ്റ്റസ്മാര്‍ കുട്ടികളെ കെട്ടിപ്പിടിച്ചു കരയുന്ന അമ്മമാര്‍. ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന്‍ മുന്‍പെ പ്ലൈന്‍ സമുദ്രത്തിലേക്ക് കൂപ്പുകുത്തി. ഞാന്‍ അലറിവിളിച്ചു നീന്തല്‍ അറിയില്ലായിരുന്നു എനിക്ക് സ്വിമ്മ്മിംഗ് പൂളില്‍ അല്ലാതെ വെള്ളത്തില്‍ ഇറങ്ങിയിട്ടേയില്ലാത്ത ഞാന്‍ ആ സമുദ്രത്തിന്റെ ഒത്ത നടുക്ക്. എന്‍റെ ബോധം പകുതിയിലേറെ നശിച്ചിരുന്നു... രക്ഷപ്പെടണം എന്ന് ഞാന്‍ എന്നോടുതന്നെ പറഞ്ഞുകൊണ്ടിരുന്നു. എന്തിലോ കൈ തടഞ്ഞു...........
ബോധം തെളിഞ്ഞപ്പോള്‍ ഞാന്‍ സമുദ്രതീരത്ത് അടിഞ്ഞിരിക്കുകയാണെന്ന് മനസ്സിലായി. എഴുനേല്‍ക്കാന്‍ നോക്കി ആകുന്നില്ല... ശരീരം മുഴുവന്‍ തളര്‍ന്നിരിക്കുന്നു. ഞാന്‍ ആ കിടപ്പ് തുടര്‍ന്നു. ഒന്ന് ഉറങ്ങി ഉണര്‍ന്നപ്പോള്‍ എനിക്ക് എഴുനേല്‍ക്കാന്‍ കഴിഞ്ഞു... ഒന്നും പറ്റിയിട്ടില്ല. കൂടെയുള്ളവര്‍ എവിടെ ആണെന്ന് അറിയാത്തതിന്റെ ഒരു ഉത്ഖണ്ട എന്നില്‍ ഉണ്ടായിരുന്നിരിക്കണം..ഞാന്‍ അവിടെത്തന്നെയിരുന്നു സമയം കഴിയുന്തോറും ഭയവും ആശങ്കയും കൂടി വന്നു. അന്ന് വരെ ദൈവത്തില്‍ വിശ്വാസം ഉണ്ടായിരുന്നില്ല.. ആരൊക്കെയോ പറയുന്നത് കേട്ടിട്ടുള്ള കുറച്ച് പേരുകള്‍ മാത്രം അറിയാം.. അന്നെനിക്ക് ആദ്യമായി ദൈവത്തില്‍ വിശ്വാസം ഉണ്ടായി...കാരണം എനിക്കിനി അല്പം ധൈര്യം എങ്കിലും കിട്ടണമെങ്കില്‍... ഡാഡിയുടെ പണമോ മറ്റൊന്നും എനിക്ക് രക്ഷയെകാന്‍ പോകുന്നില്ലെന്ന് എനിക്ക് അതിനോടകം മനസ്സിലായിരുന്നു...
ഞാന്‍ തിരിഞ്ഞു നോക്കി ഒരു വനം ആണത് എന്ന തിരിച്ചറിവ് എന്നില്‍ ഉണ്ടാക്കിയ ഞെട്ടല്‍ വിവരിക്കാവുന്നതിലും അപ്പുറമായിരുന്നു... കടലിനും വനത്തിനും ഇടയിലുള്ള ആ മണ്തിട്ടയില്‍ അല്‍പ്പനേരം നിന്നു.. പിന്നെ രണ്ടും കല്‍പ്പിച്ച് അതിനുള്ളിലേക്ക് കയറി. നേരം ഇരുട്ടിവന്നു... എന്‍റെ ജീവിതത്തില്‍ എനിക്ക് പുതുതായി അനുഭവപ്പെട്ട വികാരമായിരുന്നു വിശപ്പ്. അതോടൊപ്പം വിശപ്പിന്‍റെ ക്ഷീണത്തെക്കാള്‍ രാത്രിയില്‍ നിന്നുള്ള രക്ഷപ്പെടല്‍ ആണ് എന്‍റെ മുന്നില്‍ വന്നത്. കാലുകള്‍ വേച്ചുപോകുന്നു. ദൂരെ ഒരു വലിയ മരം കാണുന്നുണ്ട്... എങ്ങിനെയും അതിന്റെ മുകളില്‍ എത്തിപ്പെടണം. ആ സന്ധ്യക്ക് അതിന്റെ മുകളില്‍ എത്താന്‍ ഏതൊക്കെ ദേവന്മാര്‍ ദേവിമാര്‍ എന്നെ അനുഗ്രഹിച്ചു കാണുമെന്നു എനിക്കറിയില്ല... ഞാന്‍ അവര്‍ക്കെല്ലാവര്‍ക്കും നന്ദി പറഞ്ഞു. ക്ഷീണം കാരണം ഉറങ്ങിപ്പോയെക്കും എന്നുള്ള ഭയം കൊണ്ട്ട് ഞാന്‍ എന്നെ തന്നെ ആ മരത്തിന്റെ ഒരു ചില്ലയുമായി ബന്ധിപ്പിച്ചു ..
അന്ന് ആ രാത്രി പകുതിയും ഞാന്‍ ഉണര്ന്നുതന്നെ ഇരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും ഞാന്‍ ആ വനവുമായി ഇഴുകിച്ചേര്‍ന്ന് തുടങ്ങിയിരിക്കുന്നു..
ആഴ്ചകളും മാസങ്ങളും കഴിഞ്ഞു... എനിക്കിന്ന് ഇവിടെ നിന്നും രക്ഷപ്പെടണം എന്ന ചിന്തപോലും ഇല്ലാതായിരിക്കുന്നു. വിശക്കുമ്പോള്‍ കഴിക്കാന്‍ പഴങ്ങള്‍ ശേഖരിച്ച് വച്ചിട്ടുണ്ട്. മൃഗങ്ങളെ പേടിയില്ല കാരണം അവരില്‍ നിന്നും രക്ഷ നേടാന്‍ ഇന്ന് അറിയാം. മാത്രവുമല്ല കടുവയും മറ്റും വരുമ്പോള്‍ ചെറു പക്ഷികളും കുരങ്ങന്മാരും സിഗ്നല്‍ തരും ഇതോന്നും ഇന്നെനിക്ക് പുതുമയല്ല ...
ആറുവര്‍ഷം... ഇത് എന്‍റെ ഒരു കണക്കുകൂട്ടല്‍ മാത്രമാണ്. വനത്തിനോടുള്ള ഭീതി അകന്ന നാളില്‍ മാത്രമാണ് ഞാന്‍ വര്‍ഷങ്ങളും മാസങ്ങളും എന്തിന് ആഴ്ചകളും ദിവസങ്ങളും പോലും കണക്കുകൂട്ടിതുടങ്ങിയത്.
ഞാനിപ്പോള്‍ ആ പഴയ കടല്‍ത്തീരത്ത് ഇരിക്കുകയാണ്. കൂടെ എന്‍റെ ഒരു കൂട്ടുകാരന്‍ ഉണ്ട്ട്.. ഒരു കുട്ടിക്കുരങ്ങന്‍ ഇവന് ഞാന്‍ വിമാനങ്ങളും റോക്കറ്റുകള്‍ പോയ പാതകളും കാണിച്ചുകൊടുക്കും. കുറച്ച് ദിവസങ്ങളായി ഞാന്‍ എന്‍റെ നാടിനെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു. പണത്തിനായി ഓടിനടക്കുന്ന അനേകം അച്ഛന്മാരെയും ആ പണത്തില്‍ വിദേശ ടൂറുകള്‍ നടത്തുന്ന സഹോദരങ്ങളേയും. അവര്‍ അറിയുന്നില്ലല്ലോ ദൈവമേ സന്തോഷം എന്തെന്ന്......
No comments:
Post a Comment