Monday, 2 February 2015

ആത്മാവിന്‍റെ രോദനം

അറിയാതെ വന്നിങ്ങു കൂടി ഞാന്‍
ഇന്നീ വികലമാം ശരീരത്തില്‍ 
നല്ലോരു കര്‍ഷകന്‍ ഇവന്‍ 
വിതച്ചൂ തുടങ്ങി പാപത്തിന്‍ 
വിത്തുകള്‍ കൌമാരത്തില്‍ തന്നെ 

ഉത്തമാന്മാരാം മാതാ പിതാക്കളില്‍-
കണ്ടു ഞാന്‍ 
ഉത്തമോത്തമമായ സന്താന സൌഭാഗ്യത്തെ 
പൂജയും വഴിപാടും മുറക്ക് നടത്തിയോര്‍ 
ദാനധര്‍മ്മങ്ങളില്‍ വീഴ്ചയും വരുത്താത്തോര്‍ 
മറ്റ് ഒന്നും നോക്കീല ഞാനുടനെ പുറപ്പെട്ടു 
പതിവൃതാരത്നത്ത്തിന്റെ ഗര്ഭാപാത്രത്തിലെക്കുടന്‍

മാസം പത്താവാറായി വഴിപാടും നടത്താറായ്
കുഞ്ഞിനെ വരവേല്‍ക്കാനായ്‌ തോട്ടിലും കേട്ടാറായി 
കുഞ്ഞിന്‍ കരച്ചില്‍ കേട്ടുടന്‍ ദൈവജ്ഞാനാം-
അമ്മാവന്‍ ചൊല്ലീ ഗ്രഹസ്ഥിതി നോക്കീട്ട്‌ ആഹാ !!!
ഇല്ലിനി ഈ നൂറ്റാണ്ടില്‍ ഇവ്വിധം നല്ല നാള്‍
സര്‍വ്വ ഐശ്വര്യവും ഉണ്ടാകുമിവനെന്നും 

തെററീ പ്രവചനം ദേവനല്ലിതസുരന്‍ 
യവ്വനം വന്നപ്പോഴേ നാടുമുടിച്ചവന്‍ 
ചെയ്യാത്ത ദുഷ്കര്‍മ്മങ്ങള്‍ വേറെന്ത്-
ബാക്കിയെന്നാലോചിച്ചലയുന്നവന്‍ 
പുത്രന്‍ ചെയ്യുന്നോരാ പാപങ്ങളൊക്കെയും 
പാവമാ അഛ്ചനുംമമ്മയുമേറ്റിട്ടിന്ന്-
തീര്‍ഥയാത്രക്കും പോയ്‌ കഷ്ടം 

എത്ര സല്‍കര്‍മ്മങ്ങള്‍ ചെയ്തോരു മാനുഷര്‍ 
ദേവാദികള്‍ക്കിന്നസൂയ തോന്നിയോ 
ദേവേന്ദ്ര പട്ടം പോകുമെന്നാശങ്കയോ 
പോയൊരു ജന്മത്തെ ശത്രുക്കളാണല്ലോ
മക്കളായ്‌ വന്നുപിറക്കുകയെന്നത്-
അന്വര്‍ത്ഥമാകയോ 

തെറ്റുകള്‍ മാത്രം ചെയ്യും ദേഹമാണിത് -
എങ്കിലും വെറും ആത്മാവ് ഞാന്‍ 
എത്ര പുണ്ണ്യശരീരത്തില്‍ ജന്മമെടുക്കേണo
ഈ ചെയ്ത പാപത്തിന്‍ ദോഷമാകററുവാന്‍ 
ത്യെജിച്ചെങ്ങു പോകുമീ ദേഹം ഞാന്‍ 
കാലമാകുന്നതിന്‍ മുന്നേ 

നല്ലോരു കുടുമ്പത്തില്‍ പിറന്നോരു 
ദേഹമേ എന്തിനായ് ചെയ്യുന്നു നീ 
ക്രൂരമാം പാപങ്ങളിവ്വിധം 
സര്‍വ്വ ഐശ്വര്യങ്ങളും നിറഞ്ഞോരാ 
കുടുമ്പത്തിന്‍ കുലാന്തകനായ് 
ഇന്നു നീ മാറിയതെന്തെടോ!!!      
    ‍  

No comments:

Post a Comment