Friday, 20 February 2015

പ്രണയോപഹാരം

      നരച്ച താടിയും തടവി ആ ചാരുകസേരയില്‍ ഇരുന്ന ഞാന്‍ അന്ന് വെറുതെ പുറകോട്ട് തിരിഞ്ഞുനോക്കി. എന്‍റെ പുറകില്‍ കണ്ണട ഒന്ന് ഒതുക്കി വച്ച് റ്റി വി സീരിയല്‍ കാണുന്ന ആ ശവത്തിനെ തിരിഞ്ഞുനോക്കിയ കാര്യം അല്ലാ കേട്ടോ ഒരു പത്ത് മുപ്പത് വര്ഷം പുറകോട്ട് നോക്കിയ കാര്യം ആണ്. ഇന്നെനിക്ക് ഈ ദിവസം... തിരിഞ്ഞുനോക്കാതെ വയ്യല്ലോ ...അന്നെനിക്ക് പ്രായം ഇരുപത് ഇരുപത്തോന്ന് എന്നും ഓരോ പ്രപ്പോസ് ചെയ്യണമെന്ന് ചിന്തിച്ചിരുന്ന കാലം...
അന്ന് പതിവുപോലെ ഒരു ക്യാമ്പസ് ദിനം ... അന്നാണ് ഞാന്‍ അവളെ ആദ്യമായി കാണുന്നത് , സുധയും സൗന്ദര്യയും പോയതിനു ശേഷം വന്നവള്‍ എന്നെ ഭ്രാന്ത് പിടിപ്പിച്ചവള്‍ സുനിത. അവളുടെ സൗന്ദര്യത്തേക്കാള്‍ അവളുടെ മൗനമാണ് എനിക്ക് ഇഷ്ടമായത്.അവള്‍ അന്ന് ആദ്യമായല്ല ആ കോളേജില്‍ വരുന്നത് പക്ഷെ അന്നുമാത്രമാണ് ഞാന്‍ അവളെ ശ്രദ്ധിച്ചത്...അവളെ കണ്ടുമുട്ടിയത് എനിക്ക് പലതരത്തിലും സഹായകരമായി ... അറ്റെന്‍ഡന്‍സ്‌ തുലോം കുറവായിരുന്ന ഞാന്‍ സുനിതയെ കാണാനായി കോളേജില്‍ വന്നുതുടങ്ങി. അവളെ വളക്കാന്‍ ഞാന്‍ പഠിച്ച പണി പതിനെട്ടും പിന്നെ പഠിക്കാത്ത പണി രണ്ടെണ്ണം വേറെയും ചെയ്തു നോക്കി.. നോ രക്ഷ... എന്തിന് ക്ലാസില്‍ കയറുക പോലും ചെയ്തിട്ടുണ്ട്... അങ്ങിനെ അവളുടെ പുറകെ നടന്ന സമയത്താണ് അവളുടെ കൂട്ടുകാരി രേഷ്മയെ പരിചയപ്പെട്ടത്. രേഷ്മ വളരെ നല്ല കുട്ടി ആയിരുന്നു അവളുമായ് ഞാന്‍ വളരെ പെട്ടന്ന് സൗഹൃദത്തിലായി സുനിതയെ എന്‍റെ മനസ്സ്‌ അറിയിക്കാന്‍ അവള്‍ പരിശ്രമിച്ചു.. സുനിതയെ കാത്ത് " ക്ലവര്‍ ബേക്കറി"യില്‍ (കോളേജിന്റെ തൊട്ടടുത്ത് ഉള്ളതാണ് . ഞങ്ങള്‍ ഫ്രണ്ട്സ് കൂടുന്ന സ്ഥലം ) ഇരുന്നപ്പോഴാണ് അപ്രതീക്ഷിതമായി രേഷ്മ അത് പറഞ്ഞത് ...

ഞാന്‍ ആകെ ഐസായിപ്പോയി!!! എന്താണിത് ഇവള്‍... ഇവള്‍ക്ക് തന്നോട് ഇഷ്ടമാണെന്ന്. എനിക്ക് തോന്നി എന്‍റെ ചലന ശേഷിയും സംസാര ശേഷിയും നഷ്ടമായെന്ന്. ഞാന്‍ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ട് പക്ഷെ മ്.. ആ.. ത്... ഛെ.. എന്നിങ്ങനെയുള്ള കുറച്ച് ശബ്ദങ്ങള്‍ മാത്രമേ വരുന്നുള്ളൂ. എനിക്ക് പിന്നവിടെ ഇരിക്കാന്‍ കഴിഞ്ഞില്ല ഉടന്‍ ബൈക്കും എടുത്ത് വീട്ടിലേക്ക് പോയി.. അന്ന് എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല...
ഞാന്‍ സുനിതയുടെയും രേഷ്മയുടെയും മുഖങ്ങള്‍ മാറിമാറി മനസ്സിലേക്ക് കൊണ്ടുവന്നു നോക്കി. സുനിതക്കായിരുന്നു ഇന്ന് ഈവനിംഗ് വരെ ഭംഗി കൂടുതല്‍ ഇപ്പോ ചിന്തിക്കുമ്പോ എന്തത്ഭുതം രണ്ടുപേരും ഒരുപോലെ സുന്ദരിമാര്‍. സുനിതയുടെ പുറകെ നടന്ന് നടന്ന് മടുപ്പായിതുടങ്ങിയിരുന്നു. പക്ഷെ അവളെ മറക്കാനും കഴിയുന്നില്ല...ഒരു പൂ മാത്രം ചോദിച്ചു...ഒരു പൂക്കാലം നീ തന്നു.. mp3 ഓണ്‍ ആക്കിയതല്ല...മൊബൈല്‍ ബെല്‍ ആണ്... പൂര്‍ത്തിയായി.... പണ്ടാരമടങ്ങാന്‍ ... രേഷ്മയാണ് വിളിക്കുന്നത്..മുട്ടന്‍ തെറി ആണ് മനസ്സില്‍ വരുന്നത് .. ഇനി ഇവളോട് എന്നാ മറുപടി പറയും ദൈവമേ!! ഏതായാലും എടുക്കാതെ വയ്യല്ലോ. ഫോണ്‍ അറ്റന്റ്റ് ചെയ്തപ്പോ അവള്‍ പറയുകയാ "നിന്നോട് സംസാരിക്കാതെയിരുന്നിട്ട് ഏതാണ്ടുപോലെ" എന്ന് അമ്മ വരുന്നു നാളെ കാണാം സ്വീറ്റ് ഡ്രീംസ് ഡിയര്‍ എന്നൊക്കെ പറഞ്ഞ് ഒരു വിധത്തില്‍ ഞാന്‍ തലയൂരി. പക്ഷെ... നാളെയോ!!! 
ഇന്നലെ വരെ കോളേജില്‍ പോകാന്‍ ഒരു തിടുക്കം ഉണ്ടായിരുന്നു ഇന്നത് ഇല്ല. മറുപടി തന്നെ പ്രശ്നം.പേടിച്ചിരുന്ന ആ മുഹൂര്‍ത്തം വന്നെത്തി ലഞ്ച് ബ്രേക്ക് .വീണ്ടും ക്ലവര്‍ ബേക്കറി അതേ സീറ്റ് ...അവള്‍ രേഷ്മ തന്നെയാണ് മുന്നില്‍ ഉള്ളത് ഞാന്‍ തല കുനിച്ച് ഗ്രേപ് ജ്യൂസ് സിപ് ചെയ്തുകൊണ്ടിരുന്നു.. അവള്‍ കുനിഞ്ഞ് എന്‍റെ മുഖം കാണാന്‍ പരിശ്രമിക്കുന്നുണ്ട് .ഞാന്‍ പറഞ്ഞു " ഞാന്‍ കണ്ഫ്യൂസ്ട് ആണ് നിന്നോട് എന്ത് മറുപടി പറയണം എന്നെനിക്ക് അറിയില്ല. നീ എനിക്ക് ഒരാഴ്ച സമയം തരണം " ഒരു മോങ്ങല്‍ തേങ്ങല്‍ ഇത്യാദികള്‍ പ്രതീക്ഷിച്ചാണ് ഞാന്‍ പറഞ്ഞത്. കാരണം സ്ത്രീകള്‍ ഒരു കാര്യം പറയുമ്പോള്‍ കാണിക്കുന്ന ആ ബോള്‍ഡ്നസ് കേള്‍ക്കുമ്പോള്‍ കാണിക്കുകയില്ല. പക്ഷെ ഇവിടങ്ങിനോന്നും സംഭവിച്ചില്ല പകരം ഒരു ശാന്തമായ ചിരി ... അവളുടെ ആ ചിരിയില്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ മയങ്ങി. 

സണ്‍‌ഡേ ഞാന്‍ നരണ്ടും കല്‍പ്പിച്ച് നേരെ പോയത് സുനിതയുടെ ഗ്രാമത്തിലേക്കാണ്. അവിടെ എന്‍റെ ഒരു കസ്സിന്‍ ഉണ്ട്ട് പേര് മനു. പോയതിന്റെ ഉദ്ദേശം സുനിതയെ കുറിച്ച് അറിയുക എന്നതുതന്നെയായിരുന്നു. അധികമൊന്നും അന്വേഷിക്കെണ്ടിവന്നില്ല. കാര്യങ്ങള്‍ അറിഞ്ഞുകഴിഞ്ഞപ്പോള്‍ ഒരു സുഹൃത്തെന്ന നിലയില്‍ അവളുടെ വീട്ടില്‍ പോകാന്‍ ഞാന്‍ തീരുമാനിച്ചു . ചെറിയൊരു വിരയലോടുകൂടിത്തന്നെ കോളിംഗ് ബെല്‍ അടിച്ചു .അതൊരു വലിയ വീടായിരുന്നു, ഭാഗ്യം അവള്‍ തന്നെയാണ് ഡോര്‍ തുറന്നത്... അവളുടെ മുഖത് ഒരു ആശ്ചര്യം കണ്ടു അവള്‍ ചിരിച്ച് പരിചയം ഭാവിച്ച് അകത്തേക്ക് ക്ഷണിച്ചു. നല്ല വിസ്താരം ഉള്ള ഫര്‍ണ്ണിഷ്ഡ് ഹാള്‍. അകത്ത് കയറിയപാടെ ഞാന്‍ അവളോട് ക്ഷമ പറഞ്ഞു. അവള്‍ അകത്തുപോയി പൈനാപ്പിള്‍ ജൂസ് കൊണ്ടുവന്നു... കുറേനേരം അവളോട് സംസാരിച്ചിരുന്നു രേഷ്മയെ കുറിച്ചും അവളുടെ വീട്ടുകാരെക്കുറിച്ചും എല്ലാം...
ഞാന്‍ മടങ്ങി വരുന്നവഴി  ചിന്തിച്ചു... എന്തെല്ലാം സംഭവങ്ങള്‍ ...സുനിതക്ക് ഒരു ചേച്ചി ഉണ്ടായിരുന്നു അനിത എന്നായിരുന്നു പേര് . ആക്ടിവ് ക്ലവര്‍ അങ്ങിനോക്കെ ആണ് പരിചയക്കാര്‍ പറഞ്ഞത്  
 അനിത ഒരാളുമായി പ്രണയത്തില്‍ ആയിരുന്നു, അയാളുടെ കൂടെ ഇറങ്ങി പോയ അവള്‍ അയാള്‍ ചതിക്കുകയായിരുന്നു എന്ന് മനസ്സിലാക്കി തിരിച്ച് വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.. ഒരു ഹാര്‍ട്ട് പേഷ്യന്റായിരുന്ന അമ്മ അധികം വൈകാതെ മരിച്ചു... അതായിരുന്നു സുനിതയുടെ കഥ... സുനിത അങ്ങിനെ ആയതില്‍ എനിക്ക് ഇപ്പോ ഒരു അതിസയവും ഇല്ല.. ഇന്ന് ഇവിടെ നിന്നു തിരിച്ചുപോകുമ്പോള്‍ സുനിത എന്‍റെ ഏറവും നല്ല ഫ്രണ്ടായി തീര്‍ന്നിരിക്കുന്നു ...
രേഷ്മയുടേത് ഒരു ഇടത്തരം കുടുമ്പമായിരുന്നു... എനിക്ക് അവളെ ഇഷ്ടമായിരുന്നു എങ്കിലും ഞാന്‍ അവളോട് അത് പറഞ്ഞില്ല ഒരാഴ്ച അവധി ചോദിച്ചതുകൊണ്ടാവണം അവള്‍ എന്നോട് അതേപ്പറ്റി ഒന്നും ചോദിക്കാത്തതും....ഞാന്‍ ചോദിച്ച അവധി തീരാന്‍ കാത്തിരുന്ന അവള്‍ എന്നെ വിളിച്ചു... ആ കോളിന്റെ അവസാനം ഞങ്ങള്‍ പരസ്പരം തുറന്നുപറഞ്ഞിരുന്നു .... 

അന്ന് ഒരു ബുധനാഴ്ചയായിരുന്നു... അന്നായിരുന്നു ........ അന്നായിരുന്നു ഞങ്ങള്‍ പരസ്പരം ഇഷ്ടം തുറന്നുപറഞ്ഞതിന് ശേഷമുള്ള കൂടിച്ചേരല്‍ അന്ന് പ്രാ൪ത്ഥിച്ചിട്ട് തന്നെയാണ് ഇറങ്ങിയത്. അവളെ ദൂരെ നിന്ന് കണ്ടപ്പോഴെ എന്‍റെ മനസ്സ്‌ നിറഞ്ഞു.. ഇത് താന്‍ കഷ്ടപ്പെട്ട് വളച്ച പെണ്‍കുട്ടിയല്ല തന്നെ സ്നേഹിച്ച കുട്ടി . തന്‍റെ മറുപടിക്കായി ക്ഷമയോടെ കാത്തിരുന്നവള്‍... പക്ഷെ അന്നവള്‍ ഒട്ടും ക്ഷമ കാണിച്ചില്ല തന്നെ കണ്ടതും അവള്‍ ദൂരെ നിന്നും വിളിച്ചു കൂവി പ്രകാശ്.... പ്രകാശ്...
ഇല്ല അവളുടെ മാത്രം തെറ്റല്ല.. ഞാനും ശ്രദ്ധിച്ചില്ല.. അവിടെ കൂടിയിരുന്ന ആരും അവളെയും ശ്രദ്ധിച്ചിരുന്നില്ല ഒരു ബസ് ... ഓഹ് എനിക്കത് ഇത്രയും കാലം കഴിഞ്ഞിട്ടും മറക്കാനാവുന്നില്ലല്ലോ അവളുടെ ചേതനയറ്റ ശരീരം ഈ കൈകളിലാണ് ഏറ്റുവാങ്ങിയത്... ജനുവരിയിലെ ഈ ബുധനാഴ്ചയാണ് അന്ന് അവസാനമായി അവളെ ഞാന്‍ അല്പം വൈകിപ്പോയിരുന്നു എങ്കിലും ചുംബിച്ചത്..

ഞാന്‍ പതിയെ ആ കസേരയില്‍ നിന്നും എഴുനേറ്റു...പെട്ടിയില്‍ താന്‍ ഇന്നും  ഭദ്രമായി സൂക്ഷിച്ചിട്ടുള്ള അവളുടെ ചിത്രം എടുത്തു... ആ കണ്ണുകള്‍ ഇപ്പോഴും തന്നോടെന്തോ പറയുന്നതുപോലെ... ആ കണ്ണുകള്‍ക്ക് ഇപ്പോഴും ജീവനുണ്ട്..ഞാന്‍ ആ കണ്ണുകളില്‍ പതിയെ ചുമ്പിച്ചു... 
എന്‍റെ അവസാന ചുമ്പനം. 
    

Tuesday, 10 February 2015

എന്‍റെ ആറുവര്‍ഷം

                     സകല വിധത്തിലുള്ള സൌഭാഗ്യങ്ങളുടെയും നടുവില്‍ ജനിച്ച എനിക്ക് പഴമക്കാരോടും പച്ചപ്പിനോടും പുശ്ചമായിരുന്നു. നന്നേ ചെറുപ്പത്തില്‍ തന്നെ പല വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചു ഇന്ത്യക്ക് പുറത്ത് മാത്രമേ ഞാന്‍ ഒഴിവുസമയങ്ങള്‍ ചിലവഴിക്കാറുളളു. കാരണം ഇന്ത്യക്കകത്ത്‌ എന്തുന്ന് ഇതിനുമാത്രം കാണാന്‍ ഇരിക്കുന്നു. അച്ഛന്‍ പലപ്പോഴും ബിസിനസ് ട്രിപ്പുകളില്‍ ആയിരിക്കും... അമ്മ എന്നത് എന്നെ സംബന്ധിച്ച് ഭിത്തിയില്‍ മാല തൂക്കാന്‍ ഉള്ള സ്ഥലം... അത്ര മാത്രം .അച്ഛനെ ഡാഡ് എന്നാണ് ഞാന്‍ വിളിക്കുക അച്ഛനെ അച്ഛാ എന്നുവിളിച്ചാല്‍ പരിഷ്കാര കുറവാണ് ... ബന്ധുക്കള്‍ ഇല്ല. ആകെ ഉള്ളത് കുറച്ച് ഫ്രെണ്ട്സും അങ്കിള്‍മാറും ആന്‍റിമാരും 
ആരുവര്‍ഷങ്ങള്‍ക്ക് മുന്‍പ്... എനിക്കന്ന് ഇരുപത്തൊന്ന് വയസ് മുന്‍ വര്‍ഷങ്ങളിലെ പോലെ അടുത്ത വിദേശ ടൂറിന് സമയമായിരിക്കുന്നു.. എല്ലാം പാക്ക് ചെയ്തു ഇറങ്ങാന്‍ നേരം അമ്മയുടെ ഫോട്ടോയില്‍ ഇട്ടിരുന്ന മാല താഴെ വീണത് ഇന്ന് എനിക്ക് ഓര്‍മ്മവരുന്നു. ഡാഡിയാണത് തിരികെയിട്ടത് പ്ലെയിനില്‍ കയറി മൊബൈല്‍ ഓഫ് ചെയ്യണം എന്നുള്ളതിനാല്‍ പെട്ടന്ന് മയങ്ങിപ്പോയി.  പ്ലെയിന്‍ ഏതുനിമിഷവും തകരും എന്ന പൈലറ്റിന്റെ അനൌണ്‍സ്മെന്റ് കേട്ട് ഞാന്‍ ഉണര്‍ന്നു... എല്ലാവരും പരിഭ്രാന്തിയിലാണ് ഏതോ വി ഐ പിയെ രക്ഷിക്കാന്‍ തിടുക്കം കൂട്ടുന്ന എയര്‍ ഹോസ്റ്റസ്മാര്‍ കുട്ടികളെ കെട്ടിപ്പിടിച്ചു കരയുന്ന അമ്മമാര്‍. ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന്‍ മുന്‍പെ പ്ലൈന്‍ സമുദ്രത്തിലേക്ക് കൂപ്പുകുത്തി. ഞാന്‍ അലറിവിളിച്ചു നീന്തല്‍ അറിയില്ലായിരുന്നു എനിക്ക് സ്വിമ്മ്മിംഗ് പൂളില്‍ അല്ലാതെ വെള്ളത്തില്‍ ഇറങ്ങിയിട്ടേയില്ലാത്ത ഞാന്‍ ആ സമുദ്രത്തിന്റെ ഒത്ത നടുക്ക്. എന്‍റെ ബോധം പകുതിയിലേറെ നശിച്ചിരുന്നു... രക്ഷപ്പെടണം എന്ന് ഞാന്‍ എന്നോടുതന്നെ പറഞ്ഞുകൊണ്ടിരുന്നു. എന്തിലോ കൈ തടഞ്ഞു...........

ബോധം തെളിഞ്ഞപ്പോള്‍ ഞാന്‍ സമുദ്രതീരത്ത് അടിഞ്ഞിരിക്കുകയാണെന്ന് മനസ്സിലായി. എഴുനേല്‍ക്കാന്‍ നോക്കി ആകുന്നില്ല... ശരീരം മുഴുവന്‍ തളര്‍ന്നിരിക്കുന്നു. ഞാന്‍ ആ കിടപ്പ് തുടര്‍ന്നു. ഒന്ന് ഉറങ്ങി ഉണര്‍ന്നപ്പോള്‍ എനിക്ക് എഴുനേല്‍ക്കാന്‍ കഴിഞ്ഞു... ഒന്നും പറ്റിയിട്ടില്ല. കൂടെയുള്ളവര്‍ എവിടെ ആണെന്ന് അറിയാത്തതിന്റെ ഒരു ഉത്ഖണ്ട എന്നില്‍ ഉണ്ടായിരുന്നിരിക്കണം..ഞാന്‍ അവിടെത്തന്നെയിരുന്നു സമയം കഴിയുന്തോറും ഭയവും ആശങ്കയും കൂടി വന്നു. അന്ന് വരെ ദൈവത്തില്‍ വിശ്വാസം ഉണ്ടായിരുന്നില്ല.. ആരൊക്കെയോ പറയുന്നത് കേട്ടിട്ടുള്ള കുറച്ച് പേരുകള്‍ മാത്രം അറിയാം.. അന്നെനിക്ക് ആദ്യമായി ദൈവത്തില്‍ വിശ്വാസം ഉണ്ടായി...കാരണം എനിക്കിനി അല്പം ധൈര്യം എങ്കിലും കിട്ടണമെങ്കില്‍... ഡാഡിയുടെ പണമോ  മറ്റൊന്നും എനിക്ക് രക്ഷയെകാന്‍ പോകുന്നില്ലെന്ന് എനിക്ക് അതിനോടകം മനസ്സിലായിരുന്നു...
ഞാന്‍ തിരിഞ്ഞു നോക്കി ഒരു വനം ആണത് എന്ന തിരിച്ചറിവ് എന്നില്‍ ഉണ്ടാക്കിയ ഞെട്ടല്‍ വിവരിക്കാവുന്നതിലും അപ്പുറമായിരുന്നു... കടലിനും വനത്തിനും ഇടയിലുള്ള ആ മണ്തിട്ടയില്‍ അല്‍പ്പനേരം നിന്നു.. പിന്നെ രണ്ടും കല്‍പ്പിച്ച് അതിനുള്ളിലേക്ക് കയറി. നേരം ഇരുട്ടിവന്നു... എന്‍റെ ജീവിതത്തില്‍ എനിക്ക് പുതുതായി അനുഭവപ്പെട്ട വികാരമായിരുന്നു വിശപ്പ്. അതോടൊപ്പം വിശപ്പിന്‍റെ ക്ഷീണത്തെക്കാള്‍ രാത്രിയില്‍ നിന്നുള്ള രക്ഷപ്പെടല്‍ ആണ് എന്‍റെ മുന്നില്‍ വന്നത്. കാലുകള്‍ വേച്ചുപോകുന്നു. ദൂരെ ഒരു വലിയ മരം കാണുന്നുണ്ട്... എങ്ങിനെയും അതിന്റെ മുകളില്‍ എത്തിപ്പെടണം. ആ സന്ധ്യക്ക് അതിന്റെ മുകളില്‍ എത്താന്‍ ഏതൊക്കെ ദേവന്മാര്‍ ദേവിമാര്‍ എന്നെ അനുഗ്രഹിച്ചു കാണുമെന്നു എനിക്കറിയില്ല... ഞാന്‍ അവര്‍ക്കെല്ലാവര്‍ക്കും നന്ദി പറഞ്ഞു.  ക്ഷീണം കാരണം ഉറങ്ങിപ്പോയെക്കും എന്നുള്ള ഭയം കൊണ്ട്ട് ഞാന്‍ എന്നെ തന്നെ ആ മരത്തിന്റെ ഒരു ചില്ലയുമായി ബന്ധിപ്പിച്ചു .. 
അന്ന് ആ രാത്രി പകുതിയും ഞാന്‍ ഉണര്ന്നുതന്നെ ഇരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും ഞാന്‍ ആ വനവുമായി ഇഴുകിച്ചേര്‍ന്ന് തുടങ്ങിയിരിക്കുന്നു..
ആഴ്ചകളും മാസങ്ങളും കഴിഞ്ഞു... എനിക്കിന്ന് ഇവിടെ നിന്നും രക്ഷപ്പെടണം എന്ന ചിന്തപോലും ഇല്ലാതായിരിക്കുന്നു. വിശക്കുമ്പോള്‍ കഴിക്കാന്‍ പഴങ്ങള്‍ ശേഖരിച്ച് വച്ചിട്ടുണ്ട്. മൃഗങ്ങളെ പേടിയില്ല കാരണം അവരില്‍ നിന്നും രക്ഷ നേടാന്‍ ഇന്ന് അറിയാം. മാത്രവുമല്ല കടുവയും മറ്റും വരുമ്പോള്‍ ചെറു പക്ഷികളും കുരങ്ങന്മാരും സിഗ്നല്‍ തരും ഇതോന്നും ഇന്നെനിക്ക് പുതുമയല്ല ... 
ആറുവര്‍ഷം... ഇത് എന്‍റെ ഒരു കണക്കുകൂട്ടല്‍ മാത്രമാണ്. വനത്തിനോടുള്ള ഭീതി അകന്ന നാളില്‍ മാത്രമാണ് ഞാന്‍ വര്‍ഷങ്ങളും മാസങ്ങളും എന്തിന് ആഴ്ചകളും ദിവസങ്ങളും പോലും കണക്കുകൂട്ടിതുടങ്ങിയത്.
ഞാനിപ്പോള്‍ ആ പഴയ കടല്‍ത്തീരത്ത് ഇരിക്കുകയാണ്. കൂടെ എന്‍റെ ഒരു കൂട്ടുകാരന്‍ ഉണ്ട്ട്.. ഒരു കുട്ടിക്കുരങ്ങന്‍ ഇവന് ഞാന്‍ വിമാനങ്ങളും റോക്കറ്റുകള്‍ പോയ പാതകളും കാണിച്ചുകൊടുക്കും. കുറച്ച് ദിവസങ്ങളായി ഞാന്‍ എന്‍റെ നാടിനെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു. പണത്തിനായി ഓടിനടക്കുന്ന അനേകം അച്ഛന്മാരെയും ആ പണത്തില്‍ വിദേശ ടൂറുകള്‍ നടത്തുന്ന സഹോദരങ്ങളേയും. അവര്‍ അറിയുന്നില്ലല്ലോ ദൈവമേ സന്തോഷം എന്തെന്ന്......

Monday, 9 February 2015

തൊരപ്പന്‍റെ പ്രതികാരം

പണ്ട് പണ്ട് പണ്ട് അങ്ങ് ദൂരെ സിമ്രു  എന്നൊരു വനം ഉണ്ടായിരുന്നു.. നിങ്ങള്‍ വിചാരിക്കും സിമ്രു എന്നൊരു വനം ഇല്ലല്ലോ എന്ന് . ഉണ്ടായിരുന്നു പണ്ട്... ഏതോ വന നശീകരണ ടീംസ് "ക്ലീന്‍ വന" എന്ന
പദ്ധതി നടപ്പിലാക്കിയപോ അപ്രത്യക്ഷമായതാണ് .. ആ വനത്തില്‍ കുറേ മൃഗങ്ങള്‍ ഉണ്ടായിരുന്നു.. കാട് ഭരിച്ചിരുന്നത് പമ്മ്രു വംശത്തിലെ പമ്മ്രു പതിനാറാമന്‍ ആയിരുന്നു.. പമ്മ്രു വംശത്തില്‍ പെട്ട സിംഹങ്ങള്‍ ഭരിച്ചിരുന്നത്കൊണ്ടാണത്രേ ആ വനത്തിന് സിമ്രു എന്ന പേര്‍ വന്നത്. പമ്മ്രുക്കള്‍ പമ്മി നടക്കുന്നതില്‍ കേമന്മാര്‍ ആയിരുന്നു
അതേ വനത്തിലെ  ആനകളുടെ നേതാവ് ഒരു ഒറ്റക്കൊമ്പന്‍ ആയിരുന്നു .സിംഹത്തെപ്പോലെ വലിയ കുല മഹിമ ഒന്നും ഇല്ലെങ്കിലും അവന്‍ സൂപ്പര്‍ ആയിരുന്നു... ഈ ഒറ്റക്കൊമ്പനും പംമ്രുവും തീറു കമ്പനി ആയിരുന്നു. ഇത്രയൊക്കെ സുഹൃത്തുക്കള്‍ ആയിരുന്നിട്ടും ഒറ്റക്കൊമ്പന്‍ സിംഹത്തിന്റെ കൊട്ടാരത്തില്‍ അന്തിയുറങ്ങാറില്ല... ആനക്ക് കയറാന്‍ പാകത്തിന് വലുപ്പം ഉണ്ടായിരുന്നില്ല ആ കൊട്ടാരത്തിന് .
എന്നാല്‍ ഇതൊന്നും അവരുടെ സൌഹൃദത്തെ ബാധിച്ചിരുന്നില്ല. രണ്ടുപേരുടെയും ഭരണത്തില്‍ പ്രജകള്‍ അത്യതികം സന്തോഷിച്ചിരുന്നു . ഇവരുടെ ശക്തിയുടേയും സൗഹൃടത്തിന്‍റെയും കഥകള്‍ മറ്റ് വനങ്ങളിലും ചര്‍ച്ചയായി..
ഈ കഥകള്‍ മൂഷികന്മാരുടെ രാജാവായ തൊര തൊരപ്പന്റെയും ചെവിയില്‍ എത്തി. അവന്‍ വിചാരിച്ചു ഇത് തന്നെ പറ്റിയ അവസരം... 
ഒരു പ്രതികാരത്തിനായി അവന്‍ ദാഹിച്ചുനടക്കുകയായിരുന്നു. പ്രതികാരം തോന്നണമെങ്കില്‍ ഒരു ഫ്ലാഷ്ബാക്ക് വേണമല്ലോ !! അതും ഉണ്ട്ട് 

ക്ലിംഗ് ക്ലിംഗ് ക്ലിംഗ്... (ഫ്ലാഷ്ബാക്ക് പോകുന്ന ശബ്ദം ആണ് )....
അന്ന് തൊരപ്പന് പല്ലുപോലും മുളക്കാത്ത പ്രായം.. പല്ലില്ലാത്ത തൊരപ്പന് പുല്ലുപോലും മുറിക്കാന്‍ കഴിയില്ലെന്നറിയാമല്ലോ.. കുട്ടിത്തോരപ്പന്‍ പതിവുപോലെ തനിയെ കളിച്ച് കളിച്ച് ഓടിച്ചാടി നടക്കുകയായിരുന്നു ... പാവം ബോര്‍ഡര്‍ താണ്ടിയ വിവരം അറിഞ്ഞിരുന്നില്ല .. തുള്ളിച്ചാടി ചെന്നതോ പമ്മ്രുവിന്‍റെ തൃപ്പാദങ്ങളില്‍... നുഴഞ്ഞുകയറ്റം അത് പമ്മ്രുവിന് ക്ഷമിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. അവന്‍ ആ എലിക്കുഞ്ഞിന്‍റെ വാലില്‍ പിടിച് തൂക്കി ഒരൊറ്റ ഏറ`... ഒന്നര കിലോമീറ്റര്‍ അപ്പുറത്ത് വീണെങ്കിലും തൊരപ്പന് കാര്യമായ തകരാറുകള്‍ ഒന്നും പറ്റിയില്ല.. പക്ഷെ പമ്മ്രുവിന്റെ നഖം കൊണ്ട് വാലില്‍ ഒരു മുറിവുണ്ടായി അതോടൊപ്പം അവന് മുറിവാലന്‍ എന്ന പേരും വന്നു ...

അങ്ങനെ പ്രതികാരം ചെയ്യാന്‍ അവന്‍ സിമ്മ്രു വനത്തിലേക്ക് പുറപ്പെട്ടു... മുന്‍ തിക്താനുഭവം മനസ്സിലുള്ളതുകൊണ്ട് അവന്‍ ബോര്‍ഡറില്‍ നിന്നതേയുള്ളു... താമസിയാതെ ഒരു ഭടന്‍ വന്ന് കാര്യം തിരക്കി തൊരപ്പന്‍ പറഞ്ഞു രാജാവിനെ ഒന്ന് മുഖം കാണിക്കണം എന്ന്... ഭടന്‍ രാജാവിനെ കണ്ട്  വിഷയം അവതരിപ്പിച്ചു. ഒരെലിയല്ലേ വന്ന് കണ്ടിട്ട് പോട്ട് ... അങ്ങിനെ സകല വിധത്തിലുള്ള പരിശോധനകള്‍ക്കും ശേഷം തൊരപ്പന് മുന്നില്‍ ആ വനത്തിന്‍റെ വാതായനം തുറക്കപ്പെട്ടു...

തൊരപ്പന്‍ താണുവണങ്ങി പറഞ്ഞു രാജാവേ ഞാന്‍ ദൂരെയുള്ള ഉണക്കുവനത്തില്‍ നിന്നും വരികയാണ് . അവിടെ എലികള്‍ക്ക് വംശ നാശം സംഭവിച്ചിരിക്കുന്നു. അതിനാല്‍ എന്നെ ഈ വനത്തില്‍ ജീവിക്കാന്‍ അനുവദിക്കാന് കണിവുണ്ടാകണം. തോരപ്പാഭ്യര്‍ത്ഥന കേട്ട രാജാവ് ഉടന്‍ ഒറ്റകൊമ്പനെ ആളയച്ച് വരുത്തി... പമ്മ്രു അങ്ങിനെ ആണ് ക്രൂഷ്യല്‍ ആയ തീരുമാനങ്ങള്‍ എടുക്കാന്‍ കൊമ്പന്റേയും സഹായം തേടും...  കാര്യങ്ങള്‍ കേട്ടുകഴിഞ്ഞ കൊമ്പന്‍ പെണ്ണുകാണാന്‍ ചെന്ന ചെറുക്കന്‍ പെണ്ണിനെ നോക്കുന്നപോലെ തോരപ്പനെ അടിമുടി കടാക്ഷിച്ചു... ഒന്നും പേടിക്കാനില്ല ഒരു എലിയല്ലേ!! 
ആരവിടെ ഈ തൊരപ്പന്‍ ഇന്നുമുതല്‍ സിമ്രു വന നിവാസി രാജാവ് കല്‍പ്പിച്ചു... ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി , കുറുനരികള്‍ ഓരിയിട്ടു, സൂര്യന്‍ കോപംകൊണ്ട് ജ്വലിച്ചതായിതോന്നി , മിന്നല്‍ പിണരുകള്‍ സിമ്രുവില്‍ പതിച്ചു... എല്ലാവരും ഒന്ന് വിറച്ചു ഒരാള്‍ ഒഴികെ തൊര തൊരപ്പന്‍!!! അവന്‍ മനസ്സില്‍ ഊറി ചിരിച്ചു... 
കൊട്ടാരം ജ്യോത്സ്യന്‍ പല്ലിപണിക്കര്‍ കവടി നിരത്തി  ദുര്ന്നിമിത്തം തന്നെ !!! മറ്റൊന്നും പറയാതെ പണിക്കര്‍ കാവടി മടക്കി വിടവാങ്ങി...കൂടിയിരുന്ന എല്ലാവരെയും രാജാവ് ആകും വിധം സമാധാനിപ്പിച്ച് പറഞ്ഞയച്ചു....
തൊരപ്പന്‍  അനുവദിച്ച മാളത്തില്‍ താമസംതുടങ്ങി... പണ്ടേതോ പാമ്പ്‌ ഉപേക്ഷിച്ച് പോയമാളം ആയിരുന്നു അത്...അവന്‍ ദിവസവും പുഴക്കരയില്‍ പോയിരിക്കുമായിരുന്നു... അതിനുശേഷം രാജാവിന്റെ നീക്കങ്ങള്‍ രഹസ്യമായിട്ടന്വേഷിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഒരു ദിവസം തൊരപ്പന്‍ തിരിച്ചുവന്നപ്പോള്‍ അതാ താന്‍ താമസിച്ചുകൊണ്ടിരിക്കുന്ന മാളത്തില്‍ മറ്റ് ആരോ കയറിക്കൂടിയിരിക്കുന്നു .ഒരു കീരി തൊരപ്പനുണ്ടോ വിട്ടുകൊടുക്കുന്നു രാജാവിനോടുള്ള കലിപ്പ് മുഴുവന്‍ കീരിയില്‍ തീര്‍ത്തു.. കീരി തോല്‍വി സമ്മതിച്ച് പുറത്തിറങ്ങി.. അപ്പോഴേക്കും ബഹളം കേട്ട് ആ കാട് മുഴുവന്‍ അവിടെയെത്തിയിരുന്നു ... സിംഹരാജനും... 
തൊര തൊരപ്പന്‍ നോക്കുമ്പോ ആണ്ടെ എല്ലാരുംകൂടി നിന്ന് ഒടുക്കത്തെ ഇളി ഇളിക്കുന്നു... അങ്ങനെ ഒന്നും മനസ്സിലാകാതെ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നിന്ന തൊരപ്പന്റെ മുന്നിലേക്ക് ഒരു മീറ്റര്‍ നീളമുള്ള ഒരു കടലാസുതുണ്ടും പിടിച്ചുകൊണ്ട്ട് പമ്മ്രുവിന്‍റെ  പെഴ്സണല്‍ സെക്രട്ടറി കം ചാരന്‍ മൂങ്ങ  കടന്നുവന്നു...
കണ്ണട ഒരു വിരല്‍ കൊണ്ട്ട് നേരെയാക്കി അവന്‍ അനുവാദത്തിനായി രാജാവിനെ നോക്കി...
പമ്മ്രു പറഞ്ഞു ആവാം... ആവാം... ആവാം...
ഉടന്‍ എല്ലാവരോടും നിശബ്ദരാകുവാന്‍ കിങ്കരന്മാര്‍ ആഹ്വാനംചെയ്തു തൊരപ്പന്‍ ആകെ കിളിപോയി നില്‍ക്കുകയാണ്‌... സാധാരണപോലെ പുഴക്കരയില്‍ പോയി, കൊട്ടാരത്തിന്റെ പുറകില്‍പോയി കുറച്ചുസമയം നിന്നു. നേരെ മാളത്തിലേക്ക് വന്നു .. ദേ ഇവിടെ വന്നപ്പോഴാണ് ഈ പുകില്‍ ഒക്കെ!!   
മൂങ്ങചാര്‍ ആദ്യം വായിച്ച രണ്ട്ട് പേരുകള്‍ കേട്ടപ്പോഴേ തൊരപ്പന്‍റെ ചെവിയില്‍ നിന്ന് പുഹ വന്നു... തന്‍റെ അച്ഛന്റെയും അമ്മയുടെയും പേരുകള്‍ ആണ്.... അവന്‍ ആദ്യം വനത്തില്‍ വന്നതും പണി പാളിയതും എന്തിനേറെ പറയുന്നു കുറച്ച് മുന്പ് അവന്‍ കൊട്ടാരത്തിന്‍റെ പിന്നില്‍ വന്ന് എത്തി നോക്കിയതും അടക്കമുള്ള വിവരങ്ങള്‍ വായിച്ച് അടിയില്‍ ഒരു ഒപ്പും ഇട്ട് മൂങ്ങ തന്‍റെ അന്വേഷണ റിപ്പോര്‍ട്ട് രാജന് സമര്‍പ്പിച്ചു... കൂടി നിന്ന ആളുകള്‍ ഒന്നടങ്കം കൈ കൊട്ടി പറഞ്ഞു ഭേഷ് !!! ബലേ ഭേഷ്!!! യാതൊരു ഭാവ വ്യത്യാസവും കാട്ടാതെ മൂങ്ങ വിനയാന്വിതനായി പിന്‍വാങ്ങി ... 

രാജാവ് ഗൌരവം ഭാവിച്ചു .. സുഹൃത്തിന്‍റെ ഭാവം അറിയാന്‍ തിരിഞ്ഞു നോക്കിയാ രാജന്‍ ഞെട്ടി ഒറ്റക്കൊമ്പന്‍ തലകുത്തിനിന്ന് ചിരിക്കുകയാണ്... ഇടക്കിടക്ക് ഒന്ന് നിറുത്തും തൊരപ്പനെ ഒന്ന് നോക്കും പിന്നെയും പിടി വിട്ട് ചിരി... 
സുഹൃത്തിന്‍റെ സ്വഭാവം നന്നായി അറിയുന്ന പമ്മ്രു വെയിറ്റ് ചെയ്തു ... 
കൊക്ക് ഒരു ജഗ്ഗില്‍ വെള്ളവുമായി വന്ന് തൊരപ്പന്റെ മുഖത്ത് തളിച്ചു ... അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ ചാരന്‍ മൂങ്ങയുടെ അച്ഛന്‍ മൂങ്ങവൈദ്യന്‍ തൊരപ്പന്റെ ഹൃദയമിടിപ്പ്‌ പരിശോധിച്ചു... "ചത്തിട്ടില്ല" ... മണിക്കൂറുകള്‍ക്കകം രാജസദസ്സ് കൂടി, കൈ വിലങ്ങുമായി കുമ്പിട്ട് നിന്ന എലിയെ നോക്കി പമ്മ്രു പറഞ്ഞു " നിന്‍റെതല്ലാത്ത ആ മാളത്തില്‍ ഒരു കീരി വന്നപ്പോള്‍ നിനക്ക് പൊറുക്കാനായില്ല എങ്കില്‍ പരമ്പരാഗതമായി ഞങ്ങള്‍ ഭരിക്കുന്ന വനത്തില്‍ അനുവാദമില്ലാതെ വന്ന നിന്നെ എടുത്തെറിഞ്ഞത് എങ്ങിനെ മഹാപരാധമാകും... എങ്കിലും ഞാന്‍ അന്ന് നിന്റെ പ്രായം നോക്കേണ്ടതായിരുന്നു . നിന്റെ ധീരതയില്‍ ഞാന്‍ തൃപ്തനാണ് . നിനക്കിനി ഈ വനത്തില്‍ തന്നെ താമസിക്കാം ".
എലിയുടെ വിലങ്ങ് അഴിക്കപ്പെട്ടു .. അവന്‍ രാജാവിനെ വീണുവണങ്ങി.
മഹാ പ്രഭോ അങ്ങയോട് പ്രതികാരം ചെയ്യണം എന്ന് വിചാരിച്ച ഞാന്‍ എത്രയോ മൂഠനാണ്!!! അടിയന് ഒരു സംശയം ബാക്കിയാണ് ... നിവര്ത്തിക്കാന്‍ കനിവുണ്ടാവണം ...
രാജന്‍ : ചോദിക്കു
തൊരപ്പന്‍ : അന്ന് എന്നെ അക്കോമഡ‌‍േറ്റ് ചെയ്തപ്പോള്‍ കണ്ട ദുര്‍നിമിത്തം ?
രാജന്‍ : ഹ ഹ ഹ എടോ മണ്ടന്‍ കൊണാപ്പി സന്ധ്യക്ക് സൂര്യന്റെ നിറം ചുമപ്പാകും , കുറുനരികള്‍ ഓരിയിടും , പിന്നെ മഴക്കാലം ആയതോണ്ട് കാര്‍മേഘവും മിന്നലും...   പിന്നെ നിനക്കൊരു സന്തോഷം ആവട്ടെ എന്നുകരുതി വിദൂഷകന്‍ ഒപ്പിച്ച പണിയാ ഈ ദുര്‍ നിമിത്തം ... ഹാ ഹാ ഹാ ... 
നമ്മുടെ പമ്മ്രുവിനോടാ അവന്റെ കളി !!! 

Monday, 2 February 2015

ആത്മാവിന്‍റെ രോദനം

അറിയാതെ വന്നിങ്ങു കൂടി ഞാന്‍
ഇന്നീ വികലമാം ശരീരത്തില്‍ 
നല്ലോരു കര്‍ഷകന്‍ ഇവന്‍ 
വിതച്ചൂ തുടങ്ങി പാപത്തിന്‍ 
വിത്തുകള്‍ കൌമാരത്തില്‍ തന്നെ 

ഉത്തമാന്മാരാം മാതാ പിതാക്കളില്‍-
കണ്ടു ഞാന്‍ 
ഉത്തമോത്തമമായ സന്താന സൌഭാഗ്യത്തെ 
പൂജയും വഴിപാടും മുറക്ക് നടത്തിയോര്‍ 
ദാനധര്‍മ്മങ്ങളില്‍ വീഴ്ചയും വരുത്താത്തോര്‍ 
മറ്റ് ഒന്നും നോക്കീല ഞാനുടനെ പുറപ്പെട്ടു 
പതിവൃതാരത്നത്ത്തിന്റെ ഗര്ഭാപാത്രത്തിലെക്കുടന്‍

മാസം പത്താവാറായി വഴിപാടും നടത്താറായ്
കുഞ്ഞിനെ വരവേല്‍ക്കാനായ്‌ തോട്ടിലും കേട്ടാറായി 
കുഞ്ഞിന്‍ കരച്ചില്‍ കേട്ടുടന്‍ ദൈവജ്ഞാനാം-
അമ്മാവന്‍ ചൊല്ലീ ഗ്രഹസ്ഥിതി നോക്കീട്ട്‌ ആഹാ !!!
ഇല്ലിനി ഈ നൂറ്റാണ്ടില്‍ ഇവ്വിധം നല്ല നാള്‍
സര്‍വ്വ ഐശ്വര്യവും ഉണ്ടാകുമിവനെന്നും 

തെററീ പ്രവചനം ദേവനല്ലിതസുരന്‍ 
യവ്വനം വന്നപ്പോഴേ നാടുമുടിച്ചവന്‍ 
ചെയ്യാത്ത ദുഷ്കര്‍മ്മങ്ങള്‍ വേറെന്ത്-
ബാക്കിയെന്നാലോചിച്ചലയുന്നവന്‍ 
പുത്രന്‍ ചെയ്യുന്നോരാ പാപങ്ങളൊക്കെയും 
പാവമാ അഛ്ചനുംമമ്മയുമേറ്റിട്ടിന്ന്-
തീര്‍ഥയാത്രക്കും പോയ്‌ കഷ്ടം 

എത്ര സല്‍കര്‍മ്മങ്ങള്‍ ചെയ്തോരു മാനുഷര്‍ 
ദേവാദികള്‍ക്കിന്നസൂയ തോന്നിയോ 
ദേവേന്ദ്ര പട്ടം പോകുമെന്നാശങ്കയോ 
പോയൊരു ജന്മത്തെ ശത്രുക്കളാണല്ലോ
മക്കളായ്‌ വന്നുപിറക്കുകയെന്നത്-
അന്വര്‍ത്ഥമാകയോ 

തെറ്റുകള്‍ മാത്രം ചെയ്യും ദേഹമാണിത് -
എങ്കിലും വെറും ആത്മാവ് ഞാന്‍ 
എത്ര പുണ്ണ്യശരീരത്തില്‍ ജന്മമെടുക്കേണo
ഈ ചെയ്ത പാപത്തിന്‍ ദോഷമാകററുവാന്‍ 
ത്യെജിച്ചെങ്ങു പോകുമീ ദേഹം ഞാന്‍ 
കാലമാകുന്നതിന്‍ മുന്നേ 

നല്ലോരു കുടുമ്പത്തില്‍ പിറന്നോരു 
ദേഹമേ എന്തിനായ് ചെയ്യുന്നു നീ 
ക്രൂരമാം പാപങ്ങളിവ്വിധം 
സര്‍വ്വ ഐശ്വര്യങ്ങളും നിറഞ്ഞോരാ 
കുടുമ്പത്തിന്‍ കുലാന്തകനായ് 
ഇന്നു നീ മാറിയതെന്തെടോ!!!      
    ‍  

Sunday, 1 February 2015

ആ നട്ട പാതിരാക്ക്

        രാത്രിയുടെ മൂന്നാം യാമത്തില്‍ അവള്‍ എന്നോട് ചോദിച്ചു ചേട്ടാ ചുണ്ണാമ്പുണ്ടോ ? ഞാന്‍ പറഞ്ഞു ചുണ്ണാമ്പ് ഉണ്ടില്ല ഞാന്‍ ഉണ്ടതാ ... ചേട്ടാ നട്ട പാതിരാക്ക് ചളി അടിക്കല്ലേ!! കാര്യം പറയു...
അടുത്ത ഇടക്ക് മുറുക്ക് തുടങ്ങിയതിനാല്‍ ചുണ്ണാമ്പു മാത്രമല്ല എല്ലാം ഉണ്ടെന്ന് ഞാനും പറഞ്ഞു. അവള്‍ കുണുങ്ങി കുണുങ്ങി ചിരിച്ചു. അവള്‍ സുന്ദരി ആയിരുന്നു എന്ന് പാതിരാക്ക് ഞാന്‍ ചളി ഇറക്കിയപ്പോഴേ നിങ്ങള്‍ക്ക് മനസ്സിലായിക്കാണും, അതെ അവള്‍ സുന്ദരിയായിരുന്നു. അവള്‍ പുകയില ഉപയോഗിക്കില്ലത്രേ, ഇരുട്ടായിരുന്നു എങ്കിലും നല്ല നിലാവ് ഉണ്ടായിരുന്നു. അടുത്തെങ്ങും ഒരൊററ മനുഷ്യനെയും കണ്ടില്ല.. അല്ലെങ്കിലും പെണ്ണുങ്ങള്‍ അങ്ങിനെയാണ് ആഗ്രഹിക്കുമ്പോള്‍ വരില്ല. അപ്രതീക്ഷിതമായി വരികയും ചെയ്യും.വെളുത്ത സാരി ഉടുത്തിരിക്കുന്നു വല്ല യക്ഷിയും ആണോ എന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല . പക്ഷെ മനുഷ്യ സ്ത്രീ ആണെന്ന് വിചാരിക്കാന്‍ ആയിരുന്നു മനസ്സ്‌ പറഞ്ഞത്. അവിടെ പാലയോ പനയോ ഒന്നും ഉണ്ടായിരുന്നില്ല ആകെ ഉണ്ടായിരുന്നത് ഒന്നുരണ്ട്ട് തെക്കും പിന്നെ പ്ലാവോ ആഞ്ഞിലിയോ അങ്ങിനെ ഏതാണ്ടൊക്കെ!!!

എന്തൊക്കെയോ സംസാരിച്ച് നേരം പോയതറിഞ്ഞില്ല... കാലന്‍ കോഴി കരഞ്ഞു, കടവാവലുകള്‍ കൂട്ടം കൂടി പറക്കുന്ന സബ്ദം, ഇനി പട്ടി ഓരിയിടുന്നതും കൂടി കേട്ടാല്‍ പൂര്‍ത്തിയാക്കി... പിന്നെ ആറാടി നീളത്തില്‍ ഒരു കുഴി കുഴിക്കുകയേ വേണ്ടു . കുറേ പരട്ട സിനിമാക്കാര്‍ ഓരോന്ന് ചിത്രീകരിച്ച് വച്ചിരിക്കുകയാ ഉള്ള ധൈര്യം കളയാന്‍.. ബൈക്ക് പഞ്ചര്‍ ആയതുകൊണ്ട് എന്തെങ്കിലും സംഭവിച്ചാല്‍ ഓടുക തന്നെ വേണം... അവള്‍ ഇടക്കിടെ ചേട്ടാ ചേട്ടാ എന്ന് വിളിക്കുന്നതുകൊണ്ട് സ്കോട്ടാകാനും തോന്നുന്നില്ല!
                      മുറുക്കിത്തുടങ്ങിയാല്‍ അഞ്ച് മിനിററിനുള്ളില്‍ തുപ്പി വാ കഴുകുന്ന ഞാന്‍ അന്ന് നേരം അത്ര കഴിഞ്ഞിട്ടും തുപ്പിയില്ല.. എന്തോ അത് മറന്നുപോയി എന്ന് പറയുന്നതാവും ശരി...ഞാന്‍ അവളുടെ വീട് എവിടെ എന്ന് ചോദിച്ചു ... ചുണ്ണാമ്പ് ചോദിക്കാന്‍ മാത്രമേ ഇവള്‍ വാ തുറക്കു എന്ന് ഇതിനകം എനിക്ക് മനസ്സിലായിരുന്നെങ്കിലും .. അവള്‍ ദൂരെ കണ്ട ഒരു വെളിച്ചത്തിനു നേരെ കൈ ചൂണ്ടി.. അവിടെ എന്നാണോ ആ ഭാഗത്ത് എന്നാണോ എന്തോ!, ഭാഗവാനല്ലേ അറിയു പ്രപഞ്ചത്തിന്റെ രഹസ്യം.
ഞാന്‍ ചോദിച്ചു- എന്താ പേര് ? അവള്‍ :  പേര് പേരക്ക ...
എനിക്ക് മനസ്സിലായി ഇനി നാള് ചോദിച്ചാ നാരങ്ങ എന്നേ പറയു.ഏതായാലും വാ തുറന്നല്ലോ..
ഞാന്‍ : എന്താ ഈ സമയം ഇവിടെ ?
അവള്‍: ഇവിടെ വരാന്‍ നേരവും കാലവും ഒക്കെ നോക്കണോ...
ഞാന്‍: പിന്നേം പ്ലിംഗ്
ഇവളുടെ അടുത്ത് ഒരു രക്ഷയും ഇല്ല എന്ന് എനിക്ക് മനസ്സിലായി യക്ഷിയും അല്ല; തനി മനുഷ്യസ്ത്രീ തന്നെ. കാരണം നമ്മളേക്കുറിച്ചുള്ള എ ബി സീ ഡി മുതല്‍ ക്ഷ ത്ര ജ്ഞ വരെ ഇവററകള്‍ ചൂണ്ടിയെടുക്കും.. എന്നാ അവളുടെ പേരോ പേരക്ക അത്രേ പേരക്കാ....
ചുരുക്കിപ്പറഞ്ഞാ ഞാന്‍ പെട്ടു. എത്രത്തോളം എന്നുപറഞ്ഞാല്‍ എടപ്പിള്ളിയില്‍ നിന്നും കലൂര്‍ വരെ ഉള്ള ആ ബ്ലോക്കില്‍ പെട്ടവന്റെ അവസ്ഥ... ഞാന്‍ : ശരി കണ്ടത്തില്‍ സന്തോഷം വീണ്ടും കാണാം... അവളുടെ ഇതിനുമുന്‍പുള്ള ഒന്നുരണ്ട് ഉത്തരം കൊണ്ട് എനിക്ക് തൃ...പ്...തി ആയതാണ്.. അതോണ്ട് അവളുടെ മറുപടി പ്രതീക്ഷിച്ചില്ല. ചേട്ടാ ഒരു അഞ്ച് മിനിറ്റും കൂടി നില്‍ക്കു.. ആദ്യമായി ഇതാ അവളില്‍ നിന്നും സാധാരണ പ്രതികരണം.. കണ്ണ് മിഴിച്ച് നിന്ന എന്നോടായി അവള്‍ തുടര്‍ന്നു.. നാളെ അവളുടെ വിവാഹം ആണ് എന്നും മറ്റഒരാളുമായ് ഇഷ്ടത്തില്‍ ആണ് അവന്റെ കൂടെ പോകാന്‍ നില്ക്കുന്നതാണ്. എനിക്ക് ഒരു കാര്യം ചോദിക്കാതിരിക്കാന്‍ തോന്നിയില്ല .. എന്തിന് തലേന്ന് രാത്രിവരെ കാത്തിരുന്നു ?അവളുടെ ഉത്തരം എന്നെ ഞെട്ടിച്ചു... "ഇപ്പോഴത്തെ ട്രെന്‍റ്  ഇതാണ് ചേട്ടാ".. ഞാന്‍ പിന്നെ ഒന്നും ചോദിക്കാന്‍ പോയില്ല ഇവളോടൊക്കെ എന്ത് ചോദിക്കാനും പറയാനുമാ !!! എന്തും വരട്ടെ ഒരു പ്രണയ സാക്ഷാത്കാരത്തിന് സാക്ഷി ആകാന്‍ കിട്ടുന്ന ചാന്‍സല്ലേ !!

ക്ലൈമാക്സ് :-  നിന്ന്‍ ബോറടിച്ചപ്പോ ഞാന്‍ അടുത്തുകണ്ട മരത്തില്‍ ചാഞ്ഞ് നിന്നു...കുറച്ച് അധികം മയങ്ങിപ്പോയോ എന്നൊരു സംശയം.. ആരുടെയെല്ലാമോ ആക്രോശങ്ങള്‍ കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.
എനിക്ക് ഒന്നും മനസ്സിലായില്ല എങ്കിലും അവരുടെഎല്ലാം കയ്യില്‍ ഇരിക്കുന്നത് നല്ല ഒന്നാംതരം പത്തല്‍ ആണെന്ന് മനസ്സിലായി..പത്തല്‍ കയ്യില്‍ പിടിച്ച് വളഞ്ഞിരിക്കുന്നത് ഉമ്മവക്കാന്‍ അല്ല എന്ന് അറിയാവുന്നതുകൊണ്ട് ഓടാന്‍ നോക്കി. ഊപ്സ്............. ചാരി നിന്ന് മയങ്ങിയ അതേ മരത്തില്‍ കെട്ടിയിട്ടിരിക്കുകയാണ് എന്നെ.. ഞാന്‍ ചുറ്റും നോക്കി ആ പെണ്ണിനെ അവിടെങ്ങും കണ്ടില്ല...

അതിനിടക്ക് ആരോ പറയുന്ന കേട്ടു 'അവള്‍ പണ്ടേ ഇത്തരക്കാരി ആണ്,അവളുടെ അമ്മേം'.....

                      ശുഭം ....