നരച്ച താടിയും തടവി ആ ചാരുകസേരയില്‍ ഇരുന്ന ഞാന്‍ അന്ന് വെറുതെ പുറകോട്ട് തിരിഞ്ഞുനോക്കി. എന്റെ പുറകില്‍ കണ്ണട ഒന്ന് ഒതുക്കി വച്ച് റ്റി വി സീരിയല്‍ കാണുന്ന ആ ശവത്തിനെ തിരിഞ്ഞുനോക്കിയ കാര്യം അല്ലാ കേട്ടോ ഒരു പത്ത് മുപ്പത് വര്‍ഷം പുറകോട്ട് നോക്കിയ കാര്യം ആണ്. ഇന്നെനിക്ക് ഈ ദിവസം... തിരിഞ്ഞുനോക്കാതെ വയ്യല്ലോ ...അന്നെനിക്ക് പ്രായം ഇരുപത് ഇരുപത്തോന്ന് എന്നും ഓരോ പ്രപ്പോസ് ചെയ്യണമെന്ന് ചിന്തിച്ചിരുന്ന കാലം...
അന്ന് പതിവുപോലെ ഒരു ക്യാമ്പസ് ദിനം ... അന്നാണ് ഞാന്‍ അവളെ ആദ്യമായി കാണുന്നത് , സുധയും സൗന്ദര്യയും പോയതിനു ശേഷം വന്നവള്‍ എന്നെ ഭ്രാന്ത് പിടിപ്പിച്ചവള്‍ സുനിത. അവളുടെ സൗന്ദര്യത്തേക്കാള്‍ അവളുടെ മൗനമാണ് എനിക്ക് ഇഷ്ടമായത്.അവള് അന്ന് ആദ്യമായല്ല ആ കോളേജില്‍ വരുന്നത് പക്ഷെ അന്നുമാത്രമാണ് ഞാന്‍ അവളെ ശ്രദ്ധിച്ചത്...അവളെ കണ്ടുമുട്ടിയത് എനിക്ക് പലതരത്തിലും സഹായകരമായി ... അറ്റെന്‍ഡന്‍സ് തുലോം കുറവായിരുന്ന ഞാന്‍ സുനിതയെ കാണാനായി കോളേജില്‍ വന്നുതുടങ്ങി. അവളെ വളക്കാന്‍ ഞാന്‍ പഠിച്ച പണി പതിനെട്ടും പിന്നെ പഠിക്കാത്ത പണി രണ്ടെണ്ണം വേറെയും ചെയ്തു നോക്കി.. നോ രക്ഷ... എന്തിന് ക്ലാസില്‍ കയറുക പോലും ചെയ്തിട്ടുണ്ട്... അങ്ങിനെ അവളുടെ പുറകെ നടന്ന സമയത്താണ് അവളുടെ കൂട്ടുകാരി രേഷ്മയെ പരിചയപ്പെട്ടത്. രേഷ്മ വളരെ നല്ല കുട്ടി ആയിരുന്നു അവളുമായ് ഞാന്‍ വളരെ പെട്ടന്ന് സൗഹൃദത്തിലായി സുനിതയെ എന്റെ മനസ്സ് അറിയിക്കാന്‍ അവള് പരിശ്രമിച്ചു.. സുനിതയെ കാത്ത് " ക്ലവര്‍ ബേക്കറി"യില്‍ (കോളേജിന്റെ തൊട്ടടുത്ത് ഉള്ളതാണ് . ഞങ്ങള്‍ ഫ്രണ്ട്സ് കൂടുന്ന സ്ഥലം ) ഇരുന്നപ്പോഴാണ് അപ്രതീക്ഷിതമായി രേഷ്മ അത് പറഞ്ഞത് ...
ഞാന്‍ ആകെ ഐസായിപ്പോയി!!! എന്താണിത് ഇവള്... ഇവള്‍ക്ക് തന്നോട് ഇഷ്ടമാണെന്ന്. എനിക്ക് തോന്നി എന്റെ ചലന ശേഷിയും സംസാര ശേഷിയും നഷ്ടമായെന്ന്. ഞാന്‍ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ട് പക്ഷെ മ്.. ആ.. ത്... ഛെ.. എന്നിങ്ങനെയുള്ള കുറച്ച് ശബ്ദങ്ങള്‍ മാത്രമേ വരുന്നുള്ളൂ. എനിക്ക് പിന്നവിടെ ഇരിക്കാന്‍ കഴിഞ്ഞില്ല ഉടന്‍ ബൈക്കും എടുത്ത് വീട്ടിലേക്ക് പോയി.. അന്ന് എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല...
ഞാന്‍ സുനിതയുടെയും രേഷ്മയുടെയും മുഖങ്ങള്‍ മാറിമാറി മനസ്സിലേക്ക് കൊണ്ടുവന്നു നോക്കി. സുനിതക്കായിരുന്നു ഇന്ന് ഈവനിംഗ് വരെ ഭംഗി കൂടുതല്‍ ഇപ്പോ ചിന്തിക്കുമ്പോ എന്തത്ഭുതം രണ്ടുപേരും ഒരുപോലെ സുന്ദരിമാര്‍. സുനിതയുടെ പുറകെ നടന്ന് നടന്ന് മടുപ്പായിതുടങ്ങിയിരുന്നു. പക്ഷെ അവളെ മറക്കാനും കഴിയുന്നില്ല...ഒരു പൂ മാത്രം ചോദിച്ചു...ഒരു പൂക്കാലം നീ തന്നു.. mp3 ഓണ്‍ ആക്കിയതല്ല...മൊബൈല്‍ ബെല്‍ ആണ്... പൂര്‍ത്തിയായി.... പണ്ടാരമടങ്ങാന്‍ ... രേഷ്മയാണ് വിളിക്കുന്നത്..മുട്ടന്‍ തെറി ആണ് മനസ്സില്‍ വരുന്നത് .. ഇനി ഇവളോട് എന്നാ മറുപടി പറയും ദൈവമേ!! ഏതായാലും എടുക്കാതെ വയ്യല്ലോ. ഫോണ്‍ അറ്റന്റ്റ് ചെയ്തപ്പോ അവള് പറയുകയാ "നിന്നോട് സംസാരിക്കാതെയിരുന്നിട്ട് ഏതാണ്ടുപോലെ" എന്ന് അമ്മ വരുന്നു നാളെ കാണാം സ്വീറ്റ് ഡ്രീംസ് ഡിയര്‍ എന്നൊക്കെ പറഞ്ഞ് ഒരു വിധത്തില്‍ ഞാന്‍ തലയൂരി. പക്ഷെ... നാളെയോ!!!
ഇന്നലെ വരെ കോളേജില്‍ പോകാന്‍ ഒരു തിടുക്കം ഉണ്ടായിരുന്നു ഇന്നത് ഇല്ല. മറുപടി തന്നെ പ്രശ്നം.പേടിച്ചിരുന്ന ആ മുഹൂര്‍ത്തം വന്നെത്തി ലഞ്ച് ബ്രേക്ക് .വീണ്ടും ക്ലവര്‍ ബേക്കറി അതേ സീറ്റ് ...അവള് രേഷ്മ തന്നെയാണ് മുന്നില്‍ ഉള്ളത് ഞാന്‍ തല കുനിച്ച് ഗ്രേപ് ജ്യൂസ് സിപ് ചെയ്തുകൊണ്ടിരുന്നു.. അവള് കുനിഞ്ഞ് എന്റെ മുഖം കാണാന്‍ പരിശ്രമിക്കുന്നുണ്ട് .ഞാന്‍ പറഞ്ഞു " ഞാന്‍ കണ്ഫ്യൂസ്ട് ആണ് നിന്നോട് എന്ത് മറുപടി പറയണം എന്നെനിക്ക് അറിയില്ല. നീ എനിക്ക് ഒരാഴ്ച സമയം തരണം " ഒരു മോങ്ങല് തേങ്ങല്‍ ഇത്യാദികള്‍ പ്രതീക്ഷിച്ചാണ് ഞാന്‍ പറഞ്ഞത്. കാരണം സ്ത്രീകള്‍ ഒരു കാര്യം പറയുമ്പോള്‍ കാണിക്കുന്ന ആ ബോള്‍ഡ്നസ് കേള്‍ക്കുമ്പോള്‍ കാണിക്കുകയില്ല. പക്ഷെ ഇവിടങ്ങിനോന്നും സംഭവിച്ചില്ല പകരം ഒരു ശാന്തമായ ചിരി ... അവളുടെ ആ ചിരിയില്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ മയങ്ങി.
സണ്‍ഡേ ഞാന്‍ നരണ്ടും കല്‍പ്പിച്ച് നേരെ പോയത് സുനിതയുടെ ഗ്രാമത്തിലേക്കാണ്. അവിടെ എന്റെ ഒരു കസ്സിന് ഉണ്ട്ട് പേര് മനു. പോയതിന്റെ ഉദ്ദേശം സുനിതയെ കുറിച്ച് അറിയുക എന്നതുതന്നെയായിരുന്നു. അധികമൊന്നും അന്വേഷിക്കെണ്ടിവന്നില്ല. കാര്യങ്ങള്‍ അറിഞ്ഞുകഴിഞ്ഞപ്പോള്‍ ഒരു സുഹൃത്തെന്ന നിലയില്‍ അവളുടെ വീട്ടില്‍ പോകാന്‍ ഞാന്‍ തീരുമാനിച്ചു . ചെറിയൊരു വിരയലോടുകൂടിത്തന്നെ കോളിംഗ് ബെല്‍ അടിച്ചു .അതൊരു വലിയ വീടായിരുന്നു, ഭാഗ്യം അവള് തന്നെയാണ് ഡോര്‍ തുറന്നത്... അവളുടെ മുഖത് ഒരു ആശ്ചര്യം കണ്ടു അവള് ചിരിച്ച് പരിചയം ഭാവിച്ച് അകത്തേക്ക് ക്ഷണിച്ചു. നല്ല വിസ്താരം ഉള്ള ഫര്‍ണ്ണിഷ്ഡ് ഹാള്‍. അകത്ത് കയറിയപാടെ ഞാന്‍ അവളോട് ക്ഷമ പറഞ്ഞു. അവള് അകത്തുപോയി പൈനാപ്പിള്‍ ജൂസ് കൊണ്ടുവന്നു... കുറേനേരം അവളോട് സംസാരിച്ചിരുന്നു രേഷ്മയെ കുറിച്ചും അവളുടെ വീട്ടുകാരെക്കുറിച്ചും എല്ലാം...
ഞാന്‍ മടങ്ങി വരുന്നവഴി ചിന്തിച്ചു... എന്തെല്ലാം സംഭവങ്ങള്‍ ...സുനിതക്ക് ഒരു ചേച്ചി ഉണ്ടായിരുന്നു അനിത എന്നായിരുന്നു പേര് . ആക്ടിവ് ക്ലവര്‍ അങ്ങിനോക്കെ ആണ് പരിചയക്കാര് പറഞ്ഞത്
അനിത ഒരാളുമായി പ്രണയത്തില്‍ ആയിരുന്നു, അയാളുടെ കൂടെ ഇറങ്ങി പോയ അവള് അയാള്‍ ചതിക്കുകയായിരുന്നു എന്ന് മനസ്സിലാക്കി തിരിച്ച് വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.. ഒരു ഹാര്‍ട്ട് പേഷ്യന്റായിരുന്ന അമ്മ അധികം വൈകാതെ മരിച്ചു... അതായിരുന്നു സുനിതയുടെ കഥ... സുനിത അങ്ങിനെ ആയതില്‍ എനിക്ക് ഇപ്പോ ഒരു അതിസയവും ഇല്ല.. ഇന്ന് ഇവിടെ നിന്നു തിരിച്ചുപോകുമ്പോള്‍ സുനിത എന്റെ ഏറവും നല്ല ഫ്രണ്ടായി തീര്‍ന്നിരിക്കുന്നു ...
രേഷ്മയുടേത് ഒരു ഇടത്തരം കുടുമ്പമായിരുന്നു... എനിക്ക് അവളെ ഇഷ്ടമായിരുന്നു എങ്കിലും ഞാന്‍ അവളോട് അത് പറഞ്ഞില്ല ഒരാഴ്ച അവധി ചോദിച്ചതുകൊണ്ടാവണം അവള് എന്നോട് അതേപ്പറ്റി ഒന്നും ചോദിക്കാത്തതും....ഞാന്‍ ചോദിച്ച അവധി തീരാന്‍ കാത്തിരുന്ന അവള് എന്നെ വിളിച്ചു... ആ കോളിന്റെ അവസാനം ഞങ്ങള്‍ പരസ്പരം തുറന്നുപറഞ്ഞിരുന്നു ....
അന്ന് ഒരു ബുധനാഴ്ചയായിരുന്നു... അന്നായിരുന്നു ........ അന്നായിരുന്നു ഞങ്ങള്‍ പരസ്പരം ഇഷ്ടം തുറന്നുപറഞ്ഞതിന് ശേഷമുള്ള കൂടിച്ചേരല്‍ അന്ന് പ്രാ൪ത്ഥിച്ചിട്ട് തന്നെയാണ് ഇറങ്ങിയത്. അവളെ ദൂരെ നിന്ന് കണ്ടപ്പോഴെ എന്റെ മനസ്സ് നിറഞ്ഞു.. ഇത് താന്‍ കഷ്ടപ്പെട്ട് വളച്ച പെണ്‍കുട്ടിയല്ല തന്നെ സ്നേഹിച്ച കുട്ടി . തന്റെ മറുപടിക്കായി ക്ഷമയോടെ കാത്തിരുന്നവള്‍... പക്ഷെ അന്നവള്‍ ഒട്ടും ക്ഷമ കാണിച്ചില്ല തന്നെ കണ്ടതും അവള് ദൂരെ നിന്നും വിളിച്ചു കൂവി പ്രകാശ്.... പ്രകാശ്...
ഇല്ല അവളുടെ മാത്രം തെറ്റല്ല.. ഞാനും ശ്രദ്ധിച്ചില്ല.. അവിടെ കൂടിയിരുന്ന ആരും അവളെയും ശ്രദ്ധിച്ചിരുന്നില്ല ഒരു ബസ് ... ഓഹ് എനിക്കത് ഇത്രയും കാലം കഴിഞ്ഞിട്ടും മറക്കാനാവുന്നില്ലല്ലോ അവളുടെ ചേതനയറ്റ ശരീരം ഈ കൈകളിലാണ് ഏറ്റുവാങ്ങിയത്... ജനുവരിയിലെ ഈ ബുധനാഴ്ചയാണ് അന്ന് അവസാനമായി അവളെ ഞാന്‍ അല്പം വൈകിപ്പോയിരുന്നു എങ്കിലും ചുംബിച്ചത്..
ഞാന്‍ പതിയെ ആ കസേരയില്‍ നിന്നും എഴുനേറ്റു...പെട്ടിയില്‍ താന്‍ ഇന്നും ഭദ്രമായി സൂക്ഷിച്ചിട്ടുള്ള അവളുടെ ചിത്രം എടുത്തു... ആ കണ്ണുകള്‍ ഇപ്പോഴും തന്നോടെന്തോ പറയുന്നതുപോലെ... ആ കണ്ണുകള്‍ക്ക് ഇപ്പോഴും ജീവനുണ്ട്..ഞാന്‍ ആ കണ്ണുകളില്‍ പതിയെ ചുമ്പിച്ചു...
എന്റെ അവസാന ചുമ്പനം.
