Sunday, 18 January 2015

കാക്കക്കൂട്ടിലെ മാതൃത്വം 


                കഥയിലേ പോലെ ആ കള്ളിക്കുയില്‍ കറുത്തമ്മയുടെ കൂട്ടില്‍ തന്റെ സന്താനഫലത്തെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. വര്‍ഷങ്ങള് കഴിഞ്ഞിട്ടും അബദ്ധങ്ങള്‍ പലര്‍ക്കും പറ്റിയിട്ടും കാക്കകള്‍ഒന്നും പരസ്പരം പങ്കുവക്കാത്തതിന്റെ ഭവിഷ്യത്ത്‌ എന്നേ പറയാനാകു.. ഈ കാക്കയും ആ മുട്ട സ്വന്തം എന്നു കരുതി ലാളിച്ച്‌ അടയിരുന്ന്‌ വിരിയിച്ചു.
കുട്ടിക്കുയില്‍ വളര്‍ന്നു ശരീരത്തില്‍ പുള്ളികള്‍ വന്നു തുടങ്ങി. കാക്കത്തള്ള കുറേശ്ശെ കുട്ടിക്കുയിലിനോട്‌ അകന്നു തുടങ്ങി... കാക്കക്ക്‌ മനുഷ്യരെ പോലെ സ്വന്തം കുഞ്ഞിനെ തിരിച്ചറിയാന്‍ ഡി എന്‍ എ ടെസ്റ്റിന്റെ ആവശ്യം ഇല്ലാത്തതു കൊണ്ട്‌ സ്വന്തം കുഞ്ഞല്ല ഇത്‌ എന്നും താന്‍ കബളിപ്പിക്കപ്പെട്ടു എന്നും മനസ്സിലാക്കി. പോരാത്തതിന്‌ കുഞ്ഞിന്റെ ശബ്ദത്തില്‍ ഉള്ള വ്യത്യാസവുമ്. ആദ്യമെല്ലാം ശബ്ദ വ്യത്യാസതെ ശ്രുതി തെറ്റിയതായിരിക്കും എന്നു കരുതി ക്ഷമിച്ചു എങ്കിലുമ്.. പിന്നീട്‌ അധികം തല പുകക്കെണ്ടിവന്നില്ല കാക്കത്തള്ളക്കു വസ്ഥുതകള്‍ മനസിലാക്കാന്.. ഉടന്‍ വലിയ കേസുകള്ക്ക്‌ ഒന്നും പോകാതെ കാക്കത്തള്ള ആ കുട്ടിക്കുയിലിനെ തന്റെ വീട്ടില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ച്‌ കഥയിലെ പോലെ തന്നെ കൊത്തി പറപ്പിക്കാന്‍ ഒരുങ്ങി. കുഞ്ഞിക്കുയില്‍ ആദ്യം അവന്റെ ചെറിയ വായില്‍ കരഞ്ഞുനോക്കി...കാക്കച്ചിക്ക്‌ ഒരു കുലുക്കവും ഇല്ല കിലുക്കത്തിലെ ഇന്നസെന്റിനേപ്പോലെ 'മ്‌ മ്‌ ഇതു കുറേ കണ്ടട്ട്ണ്ട്‌' എന്ന ഭാവത്തില്‍ നില്‍ക്കുന്നു. അവന്‍ പലതും പറഞ്ഞുനോക്കി. കലിപൂണ്ട കാക്ക അതൊന്നും ശ്രദ്ധിച്ചതേയില്ല. അവസാനം അവന്‍ സന്തോഷ്‌ പണ്‍ഠിതിനെ മനസ്സില്‍ വിചാരിചു ഒരു കാച്ച്‌ അങ്ങു കാച്ചി"അമ്മ കണ്ട പല മക്കളില്‍ ഒരാളാകും ഞാന്‍ എന്നാല്‍ ഞാന്‍ ഒരേ ഒരു അമ്മയെ മാത്രമേ കണ്ടിട്ടുള്ളു അതു എന്റെ കാക്കമ്മ ആണ്‌". ഠിം ആ കാക്കമ്മ അതില്‍ വീണു.  കുഞ്ഞിക്കുയില്‍ ആരാ മൊതല്‌, മടികാരണം സ്വന്തം കുഞ്ഞിനെ കാക്ക കൂട്ടില്‍ ഉപേക്ഷിചു കടന്ന കുയിലിന്റെ അല്ലെ സ്ര്^ഷ്ട്ടി മോശം ആവില്ലല്ലൊ.. കാക്കകള്‍ മനുഷ്യ സ്ത്രീകളെ പോലെ കഠോര ഹ്ര്^ദയകള്‍ അല്ലാത്തതിനാലും മാത്ര്^ത്വത്തിന്റെ മഹിമ അറിയാവുന്നതിനാലും ആ കുഞ്ഞിക്കുയിലിനെ ഇരു ചിറകും നീട്ടി വാരി പുണര്‍ന്നു...

മടിയോ അപമാനമോ എന്തുതന്നെ ആയിട്ടാണെങ്കിലും അണ്ഠാവസ്ഥയില്‍ തന്നെ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ കുയിലമ്മയോട്‌ ഉണ്ടായ പുശ്ചവും ആ കുയിലിന്റെ കുട്ടിയായി ജനിച്ചതില്‍ തോന്നിയിരുന്ന അപഹര്‍ഷതാ ബോധവും എല്ലാം മറക്കാന്‍ പോന്നതായിരുന്നു തന്റേതല്ല എന്നറിഞ്ഞിട്ടും തികഞ്ഞ മാത്ര്^ഭാവത്തോടെ ഉള്ള ആ കാക്കമ്മയുടെ ആശ്ളേഷണമ്...